...
Home News International എണ്ണച്ചോർച്ച; ഷാർജയിലെ അൽ ലുലുയ്യ ബീച്ച് താൽക്കാലികമായി അടച്ചു

എണ്ണച്ചോർച്ച; ഷാർജയിലെ അൽ ലുലുയ്യ ബീച്ച് താൽക്കാലികമായി അടച്ചു

എണ്ണ അവശിഷ്ടങ്ങൾ പരിസ്ഥിതിക്കും സന്ദർശകരുടെ സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ തീരം ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

30

തീരത്ത് എണ്ണച്ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് ഷാർജയിലെ ഖോർഫക്കാനിലുള്ള അൽ ലുലുയ്യ ബീച്ച് പൊതുജനങ്ങൾക്കായി താൽക്കാലികമായി അടച്ചു. കടൽത്തീരത്ത് എണ്ണയുടെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതോടെയാണ് ഖോർഫക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിച്ചത്.

എണ്ണ അവശിഷ്ടങ്ങൾ പരിസ്ഥിതിക്കും സന്ദർശകരുടെ സുരക്ഷയ്ക്കും ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ തീരം ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണം പുരോഗമിക്കുന്നത്. തീരത്തെത്തുന്നവരുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ബീച്ച് അടച്ചതെന്ന് അധികൃതർ അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി തീരം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതുവരെ പൊതുജനങ്ങൾ ബീച്ചിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും നഗരസഭ അഭ്യർഥിച്ചു. ബീച്ച് വീണ്ടും തുറക്കുന്ന തീയതി ഔദ്യോഗികമായി അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.