...
Home News International എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീഗോളമായി; കുടുങ്ങിയ 24 പേരെ രക്ഷിച്ചു

എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് തീഗോളമായി; കുടുങ്ങിയ 24 പേരെ രക്ഷിച്ചു

യുഎഇ തീരത്ത് 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്

179

ഒമാൻ ഉൾക്കടലിൽ എണ്ണക്കപ്പൽ മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തിൽ തീ പിടിച്ച എണ്ണക്കപ്പലിൽ നിന്നും 24 ജീവനക്കാരെ രക്ഷിച്ചതായി യുഎഇയുടെ നാഷണല്‍ ഗാര്‍ഡിന്‍റെ കോസ്റ്റ് ഗാര്‍ഡ് വിഭാഗം അറിയിച്ചു.

യുഎഇ തീരത്ത് 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ ഉൾക്കടലിലാണ് അപകടം സംഭവിച്ചത്. ചൊവാഴ്‌ച പുലർച്ചെ 1.40 ഓടെയായിരുന്നു സംഭവം. ഈജിപ്തിലെ സൂയസ് കനാലിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറായ അഡലിൻ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിളുമായാണ് അഡലിൻ കൂട്ടിയിടിച്ചത്.

ഫ്രണ്ട് ഈഗിളിലെ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. തെക്കുഭാഗത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുക ആയിരുന്ന ഫ്രണ്ട് ഈഗിൾ പൊടുന്നനെ വേഗത കുറക്കുകയും ദിശാമാറ്റുകയും ചെയ്‌തതാണ് അപകടത്തിന് കാരണമായി കണക്കാക്കുന്നത്. കപ്പലിലുണ്ടായിരുന്ന നാവിഗേഷൻ സംവിധാനത്തിൻ്റെ തകരാറാണ് ഇതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

12 നോട്ടിക്കൽ മൈലിലധികം വേഗതയിൽ പോവുകയായിരുന്ന കപ്പൽ പൊടുന്നനെ വേഗത കുറച്ചത് അപകടത്തിലേക്ക് നയിച്ചെന്നും എഞ്ചിൻ തകരാർ സംഭവിച്ചത് നിയന്ത്രണം നഷ്‌ടപ്പെടുത്തിയിട്ട് ഉണ്ടാകാമെന്നും ഈ മേഖലയിലെ വിദഗ്‌ദൻ അബദുല്ല അൽ ഖലഫ് എക്‌സിൽ കുറിച്ചു.

കൂടുതൽ വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.