നാവിക ഇടനാഴി തുറന്ന് ഒമാന്‍; കുടുങ്ങി കിടക്കുന്നത് 800-ഓളം കപ്പലുകള്‍

കപ്പലുകളെയും നാവികരെയും ഒഴിപ്പിക്കുന്നതിനാണ് നടപടിയുമായി ഒമാന്‍ രംഗത്തെത്തിയത്.

ഇറാനുമായി സഹകരിച്ച് ഹോര്‍മൂസ് കടലിടുക്കില്‍ നാവിക ഇടനാഴി തുറന്ന് ഒമാന്‍. കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കാനാണ് ഇടനാഴി. ഐഎംഒ(ഇൻ്റെര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍) യുമായി സഹകരിച്ചാണ് പദ്ധതി. എണ്ണൂറോളം കപ്പലുകളാണ് ഹോര്‍മൂസില്‍ കുടുങ്ങി കിടക്കുന്നത്. കപ്പലുകളെയും നാവികരെയും ഒഴിപ്പിക്കുന്നതിനാണ് നടപടിയുമായി ഒമാന്‍ രംഗത്തെത്തിയത്.

താത്കാലിക ഇടനാഴി ഉപയോഗിക്കാന്‍ താത്പര്യമുള്ള കപ്പലുകള്‍ ഐഎംഒയുടെ നിർദേശങ്ങള്‍ പാലിക്കണമെന്നും ഒമാന്‍ അറിയിച്ചിട്ടുണ്ട്. ഹോര്‍മൂസിന് ആഗോള വ്യാപാരം, ആഗോള ഊര്‍ജ ഗതാഗതം എന്നിവയിലുള്ള പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഒമാന്‍ വ്യക്തമാക്കി. ഇറാനും യുഎസും തമ്മില്‍ ധാരണയായ കരാറിനെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ഒമാൻ്റെ പ്രസ്‌താവനയിലുണ്ട്.

ഇതിനിടെ ഇറാനില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് സെനറ്റില്‍ പ്രമേയം പാസായിട്ടുണ്ട്. ഒരു ഡെമോക്രാറ്റ് അംഗം ഒഴികെ പാര്‍ട്ടിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജൂണ്‍ മൂന്നിന് 208 -ന് എതിരെ 215 വോട്ടുകള്‍ക്ക് പ്രതിനിധി സഭയും പ്രമേയം അംഗീകരിച്ചിരുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരുസഭകളും പാസാക്കുന്ന ആദ്യത്ത യുദ്ധാധികാര പ്രമേയമാണിത്.

കണ്‍കറന്റ് പ്രമേയമായിട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കണ്‍കറന്റ് പ്രമേയത്തിന് സവിശേഷമായ ഭരണഘടനാ പദവിയുണ്ട്. പ്രസിഡന്റിൻ്റെ അടുത്തേക്ക് ഈ പ്രമേയം എത്താതെ പാസാക്കാന്‍ കഴിയും. അതായത് ട്രംപിന് പ്രമേയം ഔദ്യോഗികമായി വീറ്റോ ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും വൈറ്റ് ഹൗസിന് നിയമപരമായി എതിര്‍ക്കാന്‍ സാധിക്കും. ഇതിനെതിരെ വിമര്‍ശനവുമായി ട്രംപ് രംഗത്ത് എത്തിയിട്ടുണ്ട്. അര്‍ത്ഥശൂന്യമായ നടപടിയിലൂടെ സെനറ്റര്‍മാര്‍ തൻ്റെ ജോലി ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് ട്രംപ് പ്രതികരിച്ചത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...