...
Home News National വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ‘വൺ മോർ വോയ്സ്’; ഡിജിറ്റൽ സംരംഭവുമായി ഫെയർകോഡ്

വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി ‘വൺ മോർ വോയ്സ്’; ഡിജിറ്റൽ സംരംഭവുമായി ഫെയർകോഡ്

ജന്തർ മന്തറിൻ്റെ അതിരുകൾക്കപ്പുറം സമൂഹത്തിൻ്റെ വിവിധ തലങ്ങളിലേക്കും എത്തിക്കാൻ ഫെയർകോഡ്

3

ജന്തർ മന്തറിൽ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിക്കുന്നതിനായി ‘വൺ മോർ വോയ്സ്’ (One More Voice) എന്ന ഡിജിറ്റൽ സംരംഭം അവതരിപ്പിച്ച് ഫെയർകോഡ്. എല്ലാവർക്കും ജന്തർ മന്തറിൽ നേരിട്ട് എത്തിച്ചേരാൻ കഴിയണമെന്നില്ലെങ്കിലും, സ്വന്തം ശബ്ദം ഉയർത്താൻ കഴിയുമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭമെന്ന് ഫെയർകോഡ് അറിയിച്ചു.

വെബ്സൈറ്റിലൂടെ ഓരോരുത്തരും പങ്കുവെക്കുന്ന ഒരു വാക്ക് രാജ്യത്തിൻ്റെയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെയും അനേകം ശബ്ദങ്ങളുമായി ചേർന്ന്, പ്രതിഷേധിക്കുന്ന വിദ്യാർഥികൾ ഒറ്റക്കല്ലെന്ന സന്ദേശം ശക്തമായി ഉയർത്തുകയാണ് ‘വൺ മോർ വോയ്സ്’ ലക്ഷ്യമിടുന്നത്. പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തുന്ന ഓരോ വാക്കും നീതിയിലും സുതാര്യതയിലും പൊതുഉത്തരവാദിത്തത്തിലും വിശ്വസിക്കുന്നവരുടെ പിന്തുണയുടെ പ്രതീകമാണെന്നും അധികൃതർ വ്യക്തമാക്കി.

ഈ കൂട്ടായ ശബ്ദങ്ങൾ വിദ്യാർഥികളുടെ ആവശ്യങ്ങൾ ജന്തർ മന്തറിൻ്റെ അതിരുകൾക്കപ്പുറം സമൂഹത്തിൻ്റെ വിവിധ തലങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭം ഒരുക്കിയിരിക്കുന്നതെന്ന് ഫെയർകോഡ് അറിയിച്ചു.

സാമൂഹിക ആവശ്യങ്ങൾക്കായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന വിവിധ പൊതുപ്രയോജന പദ്ധതികളിൽ ഫെയർകോഡ് മുൻപും പങ്കാളിയായിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും വിവര ഏകോപനത്തിനുമായി ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം സൗജന്യമായി വികസിപ്പിച്ച് നടപ്പാക്കിയതും ഫെയർകോഡായിരുന്നു.

‘വൺ മോർ വോയ്സ്’ പൂർണമായും സമാധാനപരവും വാണിജ്യ രഹിതവുമായ ജനപങ്കാളിത്ത സംരംഭമാണെന്നും വിദ്യാർഥികൾക്ക് പിന്തുണ അറിയിക്കാനും അവരുടെ ശബ്ദം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ഡിജിറ്റൽ വേദി മാത്രമാണിതെന്നും ഫെയർകോഡ് വ്യക്തമാക്കി.

പൊതുജനങ്ങൾക്ക് ‘വൺ മോർ വോയ്സ്’ സംരംഭത്തിൽ പങ്കുചേർന്ന് സ്വന്തം പിന്തുണ രേഖപ്പെടുത്താൻ onemorevoice.in സന്ദർശിക്കാമെന്നും അധികൃതർ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.