...
Home News National “പന്ത്രണ്ടാം ക്ലാസ് മാത്രം യോഗ്യത”, മുപ്പതിലേറെ അവയവമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ യുവാവ് അറസ്റ്റിൽ

“പന്ത്രണ്ടാം ക്ലാസ് മാത്രം യോഗ്യത”, മുപ്പതിലേറെ അവയവമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ യുവാവ് അറസ്റ്റിൽ

പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു

221

കാണ്‍പൂരിൽ ഡോക്ടറായി ചമഞ്ഞ് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയ യുവാവ് അറസ്റ്റിൽ. ഹാർദോയ് സ്വദേശി രോഹിത് തിവാരി (34) ആണ് പൊലീസിൻ്റെ പിടിയിലായത്. പ്രതിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 25,000 രൂപ നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.

പന്ത്രണ്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള രോഹിത് തിവാരി, മറ്റ് ഡോക്ടർമാരെ വെച്ച് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ ചെയ്‌തിരുന്നു. 30ൽ അധികം അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകള്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ‘രോഹിത്താണ് റാക്കറ്റിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്നത്. എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിൽ രോഹിത്ത് വലിയ പങ്ക് വഹിച്ചിരുന്നു,’ -കാണ്‍പൂർ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് എസ് എം ഖാസിം അബീദി പറഞ്ഞു.

2018 മുതൽ കുറ്റകൃത്യം ചെയ്യുന്നുണ്ടെന്നും മീററ്റിലുള്ള ആശുപത്രിയിൽ നേരത്തെ ജോലി ചെയ്‌തിരുന്നുവെന്ന് രോഹിത്ത് പൊലീസിനോട് പറഞ്ഞു.

മീററ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെയാണ് രോഹിത്ത് ശസ്ത്രക്രിയകള്‍ നടത്തുന്നതിനായി കൊണ്ടുവന്നിരുന്നതെന്ന് പൊലീസ് പറയുന്നു. വിവിധ ആശുപത്രികളൽ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. വൈഭവ് മുദ്ഹൽ, ഡോ. അലി, അഫ്‌സൽ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. നിലവിൽ ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.