ഇന്ത്യയിൽ ആർഎസ്എസിനെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ

| സയിദ് അബി

ആർഎസ് എസ് എന്നും ആശയപരമായി ദൃഢതയും ലക്ഷ്യവുമുള്ള സംഘടനയാണ്. പ്രത്യക്ഷമായി അധികാരത്തിലേക്കോ ഭരണത്തിലേക്കോ അതിന്റെ നേതൃനിര പ്രവേശിക്കുന്നില്ല.അതിൽ പ്രവർത്തിച്ചവരെയും പ്രാദേശിക നേതൃത്വം വഹിച്ചവരെയും ജനാധിപത്യഭരണഇടങ്ങളിൽ കാണാം. എന്നാൽ ആശയപരമായി ഒരു ആർഎസ് എസ് ഘട്ടം അവസാനിച്ച ശേഷം രാഷ്ട്രീയപാർട്ടിയിലേക്ക് എത്തി രാഷ്ട്രീയഅധികാരത്തിലേക്കുള്ള സ്വാഭാവികവഴികളിലൂടെ കടന്ന് വന്നിട്ടാണ് അത് സംഭവിക്കുന്നത്.

ആർഎസ് എസ് നേരിട്ട് ഒരാളെ സർവആധിപത്യമുള്ള അധികാരത്തിലേക്ക് വിടുന്നില്ല. (വളരെ ചുരുക്കം ആളുകളെ പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ വിടാറുണ്ട്) അത്കൊണ്ട് ആ കൊതി നിലനിർത്തി കൊണ്ടല്ല ആർഎസ് എസ് നേതൃത്വത്തെ ഉണ്ടാക്കുന്നതും നിലനിർത്തുന്നതും. എന്നും ആശയപരമാണ് അതിന്റെ ഉള്ളടക്കവും പ്രവർത്തനവും. പല സന്ദർഭങ്ങളിൽ പലരെയും അവർ പിന്തുണക്കും.

അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്ന ശേഷം ഇന്ദിരയെ പിന്തുണക്കും.വോട്ട് ചെയ്യും.അവസാനത്തെ ലക്ഷ്യത്തിലേക്കുള്ള ചില പ്രായോഗികചുവടുകൾ മാത്രമാണ് അതൊക്കെ.ഓരോ പ്രയോഗികനീക്കത്തിനും ദഹിക്കുന്ന മറുപടികൾ പ്രവർത്തകർക്കും ആശയക്കാർക്കും നൽകും. ആശയത്തിന്റെ സമ്പൂർണമായ അധികാരത്തിലേക്ക് എത്തുന്ന കാലം വരെ മുമ്പോട്ട് പോകേണ്ട വഴികളെ ആർഎസ് എസ് പ്രായോഗികമായി വിശദീകരിക്കും.അങ്ങനെ അവരിപ്പോൾ 2024 ൽ എത്തി നിൽക്കുന്നു, മോദിയിലൂടെ പോലും ആർഎസ് എസ് പൂർണത കൈവരിച്ചിട്ടില്ല. നാളെകളിൽ അവർ എങ്ങനെ സഞ്ചരിക്കും എന്ന് അവർക്ക് മാത്രം അറിയുന്ന കാര്യമാണ്.

ഈ രീതിയിൽ 100 കൊല്ലമായി പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ് എസ്.എന്ത്കൊണ്ട് ഇന്ദിരക്ക് വോട്ട് ചെയ്യുന്നു എന്ന് താഴെക്കിടയിൽ പറയും പോലെ- അവർക്ക്- ഈ തീയാളുന്ന ജനകീയ പ്രശ്നങ്ങൾക്ക് മുകളിൽ ആശയം ഫിറ്റ് ചെയ്ത് തെരെഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ കഴിയും. അതിനവർക്ക് 100 കൊല്ലത്തെ പരിചയമുണ്ട്.രാജ്യം സ്വന്തന്ത്യത്തിനായി ദാഹിക്കുമ്പോൾ അതല്ല നമ്മുടെ ലക്‌ഷ്യം എന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞ സംഘമാണത്. ഗാന്ധി കൊല്ലപ്പെടേണ്ടവനാണ് എന്ന് ഗാന്ധി ജ്വലിച്ച് നിൽക്കുന്ന കാലത്ത് പ്രവർത്തകരെ ബോധിപ്പിക്കാൻ ആശയം കൊണ്ട് കഴിഞ്ഞവരാണ് അവർ.

ജമാഅത്തെ ഇസ്ലാമിക്കും ആർഎസ് എസ് ന്റെ ഈ പ്രവർത്തനസ്വഭാവമുണ്ട്.നിലവിൽ അവരുടെ ശത്രു സിപിഐഎം ആണ്, സുഹൃത്ത് കോൺഗ്രസ്- ലീഗ് ആണ്.കാശ്മീരിൽ ബിജെപി ആണ്.നാളെ അവർക്ക് മുസ്ലിം ലീഗ് ശത്രു ആയിരിക്കും മറ്റന്നാൾ കോൺഗ്രസ്. ഓരോ സന്ദർഭത്തിൽ അവരെങ്ങനെ പ്രവർത്തിക്കുന്നു എന്ന് അണികളെ ബോധ്യപ്പെടുത്താൻ അവർക്ക് മെക്കാനിസമുണ്ട്. അവരുടെ ലക്ഷ്യങ്ങൾക്കുള്ള പടികളാണ് ഇതൊക്കെ എന്ന ബോധ്യം അവർക്കുണ്ട്.

എസ് ഡി പി ഐ എന്തിന് ബിജെപിയുടെ രാഷ്ട്രീയത്തെ അനുകൂലിച്ച അണ്ണാ ഡിഎംകെ യെ പിന്തുണച്ചു എന്ന് നമുക്ക് ചോദിക്കാം? ട്രോൾ ഇറക്കാം. എന്നാൽ അവരുടെ അണികൾക്ക് അറിയാം എന്തിന് അവർ ഇത് ചെയ്യുന്നു എന്ന്. അത്കൊണ്ട് ഇന്ത്യയിലെ ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ ആർഎസ് എസ് പൂർണാർത്ഥത്തിൽ സഹകരിച്ചാൽ ബിജെപി പരാജയപ്പെടുക പ്രയാസമായിരിക്കും.

ബിജെപി അല്ല- ആർഎസ് എസ് ആണ് ആശയങ്ങളുടെ ശത്രു എന്ന തിരിച്ചറിവും പ്രവർത്തനവും കൊണ്ട് മറ്റൊരു രാഷ്ട്രീയ സംഘടനക്ക് മാത്രമേ സംഘിനെ പരാജയപ്പെടുത്താൻ കഴിയൂ. ആ രീതിയിൽ സംഘടനയും ആശയവും ഉള്ളത് ഇടത്പക്ഷത്തിന് മാത്രമാണ്. ആർഎസ് എസ് നെ പോലെ പൂർണമായി അധികാരതാല്പര്യം ആശയങ്ങൾക്കപ്പുറം ഇല്ലാത്ത ഒരു സംഘത്തിന് പ്രതിരോധിക്കാൻ കഴിയുന്ന ബലമാണ് സംഘിന്റെത്. കോൺഗ്രസിന് ഒരു കാലത്തും അത് ഉണ്ടായിട്ടില്ല.

നെഹ്രുവും ഗാന്ധിയുമൊക്കെ വ്യക്തിപരവും ആശയപരവുമായ പ്രതലം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ഒരു പാർട്ടി എന്ന നിലവിൽ അത് ഉൾക്കൊള്ളാതെ സംഘിന്റെ നേരേറ്റീവ് ഗാന്ധി വധത്തിന് ശേഷവും എടുത്ത് ഉപയോഗിച്ച പട്ടേലിനേയും ഉൾകൊണ്ട പാർട്ടിയാണ് കോൺഗ്രസ്. ആ ധൈര്യമാണ് ഇടതുപക്ഷത്തെ ആർഎസ് എസ് വിഷയത്തിൽ ഏത് സന്ദർഭത്തിലും ഏത് വേദിയിൽ വെച്ചും കോൺഗ്രസിനെ വെല്ലുവിളിക്കാൻ പ്രേരിപ്പിക്കുന്നത്.

വിഡി സതീശൻ എത്ര വട്ടം പോയിന്റ് ഓഫ് ഓഡർ അവതരിപ്പിച്ചാലും എംബി രാജേഷ് ഇരുന്ന് കേൾക്കും. രാജേഷിന് അറിയാം സതീശന്റെ കയ്യിൽ നുണകളെ ഒള്ളൂ എന്ന്, ചൂളി പോകുന്ന ചരിത്രം പറഞ് ഓരോ ഘട്ടത്തിലും തേച്ച് വിടാമെന്ന്.അത്കൊണ്ട് സതീശൻ എത്ര വട്ടം എഴുന്നേറ്റാലും സ്‌പീക്കർക്ക് വെട്ടി കളയാനുള്ള നുണകൾ കൂടും എന്നല്ലാതെ ഗുണം ഒന്നുമില്ല.

നിലവിലെ ഇന്ത്യയിലെ ആർഎസ് എസ് നെ പൊളിക്കാൻ അത്പോലെ പ്രവർത്തിക്കുന്ന മറ്റ് രാഷ്ട്രീയ സംഘങ്ങൾക്ക് മാത്രമേ കഴിയൂ.അവർ ഒരിക്കലും ജനാധിപത്യ അധികാരം കൊതിക്കുന്നവരാവരുത്. രാഹുൽ ഗാന്ധി എത്ര ഉച്ചത്തിൽ ആർഎസ് എസ് വിരുദ്ധത പ്രസംഗിച്ചിട്ടും കാര്യമില്ല- അത് നടപ്പിലാക്കാൻ ഒരു നിസ്വാർത്ഥരായ സംഘം കൂടെ ഇല്ലെങ്കിൽ തോൽവികൾ ആവർത്തിക്കും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും പ്രഖ്യാപിക്കും. സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. ഈ...

Keep exploring...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

More News

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...