...
Home News National ‘ഓപ്പറേഷൻ ബിഹാലി’; ജമ്മു കാശ്‌മീരിലെ ഉദംപൂരിൽ സുരക്ഷാ സേന തീവ്രവാദിയെ വെടിവച്ചു കൊന്നു

‘ഓപ്പറേഷൻ ബിഹാലി’; ജമ്മു കാശ്‌മീരിലെ ഉദംപൂരിൽ സുരക്ഷാ സേന തീവ്രവാദിയെ വെടിവച്ചു കൊന്നു

ജമ്മു കാശ്‌മീരിലെ ഗന്ദർബലിലെ ബാൽതാൽ ബേസ് ക്യാമ്പിൽ ബുധനാഴ്‌ച സുരക്ഷാ സേന സംയുക്ത മോക്ക് ഡ്രിൽ നടത്തി

299

ജമ്മു കാശ്‌മീരിലെ ഉദംപൂർ ജില്ലയിലെ ബസന്ത്ഗഢ് പ്രദേശത്ത് വ്യാഴാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു തീവ്രവാദിയെ വെടിവെച്ചു കൊന്നു. ‘ഓപ്പറേഷൻ ബിഹാലി’ എന്ന രഹസ്യനാമത്തിൽ അറിയപ്പെടുന്ന സംയുക്ത ഓപ്പറേഷൻ വ്യാഴാഴ്‌ച രാവിലെ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

“ഇന്ത്യൻ സൈന്യവും ജെകെ പോലീസും ബസന്ത്ഗഡിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വധിച്ചതായി” ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്‌സ് പറഞ്ഞു. ഭീകരരുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം പുലർച്ചെയാണ് ഓപ്പറേഷൻ ആരംഭിച്ചത്, -ഓപ്പറേഷനെ കുറിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ ജമ്മു സോൺ ഐജിപി ഭീം സെൻ ടുട്ടി പറഞ്ഞു. “ഏറ്റുമുട്ടൽ പുലർച്ചെയാണ് ആരംഭിച്ചത്. ഇപ്പോഴും ഓപ്പറേഷൻ തുടരുകയാണ്,” -ഐജിപി ഭീം സെൻ ടുട്ടി പറഞ്ഞു.

ജൂലൈ മൂന്നിന് ആരംഭിക്കാൻ പോകുന്ന അമർനാഥ് യാത്രക്കുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ജമ്മു കാശ്‌മീരിലെ ഗന്ദർബലിലെ ബാൽതാൽ ബേസ് ക്യാമ്പിൽ ബുധനാഴ്‌ച സുരക്ഷാ സേന സംയുക്ത മോക്ക് ഡ്രിൽ നടത്തി. സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി) ഗന്ദർബലിൻ്റെ മേൽനോട്ടത്തിലാണ് ഈ പ്രകടനം നടത്തിയത്.

ജമ്മു കാശ്‌മീർ പോലീസ് ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF), 49 ബറ്റാലിയൻ CRPF, ഇന്ത്യൻ സൈന്യം, ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവയുൾപ്പെടെ ഒന്നിലധികം ഏജൻസികളുടെ ഏകോപിത പങ്കാളിത്തം ഈ ഓപ്പറേഷനിൽ ഉണ്ടായിരുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.