നിയമസഭയിൽ പ്രതിപക്ഷത്തിൻ്റെ ഇറങ്ങിപ്പോക്ക്; സഭ ഇന്നത്തേക്ക് പിരിഞ്ഞു

അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയാണ് പ്രതിപക്ഷം ഈ ബഹളം ഉണ്ടാക്കിയത്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ ചർച്ചകൾക്ക് തയ്യാറാകാതെ പ്രതിപക്ഷം ബഹളം വെച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോടതിയിൽ പരാജയപ്പെട്ടപ്പോഴാണ് പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. സ്‌പീക്കർ പലവട്ടം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും അനാവശ്യ ബഹളം തുടർന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്‌ച ആയിരിക്കും ചേരുക.

സ്വർണ്ണക്കടത്ത് കേസ്, മാങ്കൂട്ടത്തിലിൻ്റെ പീഡനക്കേസ് തുടങ്ങിയ വിഷയങ്ങളിൽ മറുപടി ഇല്ലാത്തതിനാലാണ് വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെയാണ് പ്രതിപക്ഷം ഈ ബഹളം ഉണ്ടാക്കിയത് എന്നത് ഒരു പ്രധാന വസ്‌തുതയായി എംഎൽഎമാർ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിൻ്റെ നടപടികളെ നേരിടാൻ ഭരണപക്ഷം “സ്വർണ്ണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ” എന്ന പാരഡി ഗാനം ഉപയോഗിച്ചു. സോണിയ ഗാന്ധിയുടെ വസതിയിൽ സ്വർണ്ണമുണ്ടെന്നും അത് റെയ്‌ഡ്‌ ചെയ്യണമെന്നും മന്ത്രി വി. ശിവൻകുട്ടി സഭയിൽ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെ കാണാൻ എന്തിനാണ് പോയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കോൺഗ്രസിനോട് ചോദിച്ചു.

സ്വർണ്ണം കട്ടത് ആരെന്ന ചോദ്യത്തിന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനോടോ ഡൽഹിയിലെ സോണിയ ഗാന്ധിയുടെ വീട്ടിലോ പോയി ഉത്തരം തേടണമെന്ന് മന്ത്രി എംബി രാജേഷ് പരിഹസിച്ചു. കട്ടവനെയും കട്ടമുതൽ വാങ്ങിയവനെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ഒറ്റ ചിത്രത്തിൽ കാണാമെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് ഭരണകാലം മുതലുള്ള സ്വർണ്ണക്കൊള്ളയെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെയും പ്രത്യേക അന്വേഷണ സംഘത്തെയും (SIT) അധിക്ഷേപിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി ലഭിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...