...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala അവയവദാന ആശുപത്രി; കിഫ്‌ബിയിൽ നിന്നും 558.68 കോടി രൂപ ആശുപത്രിക്കും ഗവേഷണ കേന്ദ്രത്തിനും

അവയവദാന ആശുപത്രി; കിഫ്‌ബിയിൽ നിന്നും 558.68 കോടി രൂപ ആശുപത്രിക്കും ഗവേഷണ കേന്ദ്രത്തിനും

അവയവമാറ്റ ശസ്‌ത്രക്രിയകൾക്കുള്ള ഉപകരണങ്ങൾ വാങ്ങിക്കാനായി കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ നിർദേശം നൽകി

163

കോഴിക്കോട്‌: ചേവായൂരിൽ നിർമിക്കാനൊരുങ്ങുന്ന അവയവമാറ്റ ആശുപത്രിയുടെ കരട്‌ വിശദ പദ്ധതിരേഖ തയ്യാറായി. അംഗീകാരത്തിനായി കിഫ്‌ബിയിൽ സമർപ്പിച്ചു. തടസ്സങ്ങളോ തിരുത്തലുകളോ ഇല്ലെങ്കിൽ ടെൻഡർ നടപടികളിലേക്ക്‌ കടക്കും. നിർവഹണ ഏജൻസിയായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസസ്‌ ലിമിറ്റഡാണ്‌ കരട്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. കെട്ടിട നിർമാണത്തിന്‌ മുന്നോടിയായി സ്ഥലം തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടിയും പൂർത്തിയായി.

ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓർഗൻ ട്രാൻസ്‌പ്ലാൻ്റെഷന്‌ ഭൂമി കൈമാറുന്നതിൻ്റെ മുന്നോടിയായാണ്‌ സർവേ നടത്തിയത്‌. സ്‌കെച്ച്‌ തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്‌. 30 വർഷം വീതം പാട്ടവ്യവസ്ഥയിലാണ്‌ ഭൂമി നൽകുക. 25 ഏക്കർ ഭൂമിയിൽ രണ്ടുവർഷത്തിനകം ആശുപത്രിയും ഗവേഷണകേന്ദ്രവും ഉയരും. കെട്ടിടം നിർമിക്കും വരെ മെഡിക്കൽ കോളേജിലെ പിഎംഎസ്‌എസ്‌വൈ ബ്ലോക്കിൽ താൽക്കാലിക ആശുപത്രി പ്രവർത്തനം തുടങ്ങാനുള്ള പ്രാരംഭ നടപടി പുരോഗമിക്കുകയാണ്‌.

ഓപ്പറേഷൻ തിയേറ്റർ സജ്ജീകരിച്ചു. അവയവമാറ്റ ശസ്‌ത്രക്രിയകൾക്കുള്ള ഉപകരണങ്ങൾ വാങ്ങിക്കാനായി കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്‌ നിർദേശം നൽകിയിട്ടുണ്ട്‌. താൽക്കാലിക ആശുപത്രിയിൽ 40 കിടക്കകൾ, ഓപ്പറേഷൻ തിയേറ്റർ, ഐസിയു സൗകര്യങ്ങളുണ്ടാവും. കിഫ്‌ബിയിൽ 558.68 കോടി രൂപയാണ്‌ ആശുപത്രിക്കും ഗവേഷണ കേന്ദ്രത്തിനുമായി അനുവദിച്ചത്‌.

ചേവായൂരിലെ നിർദിഷ്‌ട ആശുപത്രിയിൽ 510 കിടക്കകളുണ്ടാവും. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം, കോർണിയ, മജ്ജ, കൈകാലുകൾ, മുഖം, തൊലി, പേശികൾ, പാൻക്രിയാസ്‌, കുടൽ തുടങ്ങി എല്ലാ അവയവങ്ങളും മാറ്റിവയ്‌ക്കാനാവും. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച്‌ 40 ശതമാനം കുറഞ്ഞ ചെലവിൽ അവയവമാറ്റം സാധ്യമാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.