ഇരുപത്തഞ്ചു വർഷത്തിനുശേഷം ആദ്യമായി; കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാൻ സൈന്യം

കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്ഥാൻ മുന്നോട്ടു വെച്ചിരുന്ന വാദം

- Advertisement -
- Advertisement -

ഇസ്ലാമാബാദ്: 1999ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു.

“പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നു. 1948, 1965, 1971 വർഷങ്ങളിൽ ആകട്ടെ, അല്ലെങ്കില്‍ 1999ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്‌ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു” -മുനീര്‍ പറഞ്ഞു.

ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്ഥാന്‍ സൈനിക മേധാവി സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്ഥാൻ മുന്നോട്ടു വെച്ചിരുന്ന വാദം.

1999 മെയ് മുതൽ ജൂലൈ വരെ നടന്ന കാർഗിൽ യുദ്ധത്തിൽ ജമ്മു കാശ്‌മീരിലെ കാർഗിൽ ജില്ലയിലെ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തേക്ക് പാകിസ്ഥാൻ സൈന്യം നുഴഞ്ഞു കയറുകയായിരുന്നു. ഓപ്പറേഷൻ വിജയ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ സൈനിക നടപടി നുഴഞ്ഞുകയറ്റക്കാരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാക്കി. സൈന്യം തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുക മാത്രമല്ല, പിന്നീട് ഇന്ത്യൻ സൈന്യം കൈമാറിയ സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്‌തിരുന്നു.

ബിജെപിയുടെ പ്രതികരണം

“ഭീകരവാദത്തിലും കാർഗിൽ യുദ്ധത്തിലും പാകിസ്ഥാൻ്റെ പങ്ക് പരസ്യമായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനും അത് അംഗീകരിച്ചു. എന്നാൽ കോൺഗ്രസും നാഷണൽ കോൺഫറൻസ് പോലുള്ള സഖ്യകക്ഷികളും ഇപ്പോഴും പാക്കിസ്ഥാനുമായി ചർച്ചയ്ക്ക് വാദിക്കുന്നു.” -ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെ അവർ ചോദ്യം ചെയ്യുന്നു. മോദി വിരോധത്തിൻ്റെ പേരിൽ. അവർ യഥാർത്ഥത്തിൽ രാജ്യത്തോട് വിരോധം പുലർത്തുകയാണ്. അവർ നിൽക്കുന്നത് രാജ്യത്തിന് വേണ്ടിയല്ല, കുടുംബത്തിന് വേണ്ടിയാണ്.” -അദ്ദേഹം പറഞ്ഞു.

എക്‌സ് പോസ്റ്റിലെ പ്രസക്‌ത ഭാഗം:

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നും അന്താരാഷ്ട്ര ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച് നിരീക്ഷണത്തിൽ ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെള്ളിയാഴ്‌ച അറിയിച്ചു. അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങൾ (ഐഎച്ച്ആർ) വഴി ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് ഇന്ത്യക്കാരും...

Keep exploring...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

More News

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...