...
Home News National ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത പാകിസ്ഥാൻ ഭീകര ലോഞ്ച്പാഡുകൾ പുനർനിർമ്മിച്ചു തുടങ്ങി

ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത പാകിസ്ഥാൻ ഭീകര ലോഞ്ച്പാഡുകൾ പുനർനിർമ്മിച്ചു തുടങ്ങി

'ബഹവൽപൂരിലെ രക്തസാക്ഷികൾ' എന്നതുപോലുള്ള വാക്കുകൾ ഉൾക്കൊള്ളുന്ന ബാനറുകൾ പല പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്

218

മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിൻ്റെ കീഴിൽ ഇന്ത്യ നടത്തിയ കൃത്യമായ സൈനിക ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പാകിസ്ഥാൻ പുനർനിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.

പാക്കിസ്ഥാൻ അധിനിവേശ കാശ്‌മീരിലും (പി‌ഒകെ) സമീപ പ്രദേശങ്ങളിലും പ്രധാനമായും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളുടെ ഈ നിർണായക കേന്ദ്രങ്ങൾ പുനർനിർമ്മിക്കുന്നതിനായി വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. ‘ബഹവൽപൂരിലെ രക്തസാക്ഷികൾ’ എന്നതുപോലുള്ള വാക്കുകൾ ഉൾക്കൊള്ളുന്ന ബാനറുകൾ പല പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാനെ സഹായിക്കുന്ന ചില രാജ്യങ്ങൾ തീവ്രവാദ ക്യാമ്പുകൾ പുനർനിർമ്മിക്കാൻ പരോക്ഷമായി പിന്തുണക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.