‘ചരിത്രത്തിൽ നിന്ന് പാകിസ്ഥാൻ ഒന്നും പഠിച്ചിട്ടില്ല; സൈനികർ തീവ്രവാദത്തെ തകർക്കും, തക്കമറുപടി നൽകും’; പ്രധാനമന്ത്രി

സൈനികർ തീവ്രവാദത്തെ തകർക്കും. ശത്രുവിന് തക്ക മറുപടി നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി

- Advertisement -
- Advertisement -

ന്യൂഡൽഹി: 199ലെ കാർഗിൽ വിജയത്തിൻ്റെ യുദ്ധസ്മരണയിൽ പാകിസ്താന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താൻ ഭീകരർക്ക് അഭയം നൽകുന്നത് തുടരുകയാണ്. ചരിത്രത്തിൽ നിന്ന് പാഠങ്ങളൊന്നും അവർ പഠിച്ചിട്ടില്ല. ഭീകരരുടെ എല്ലാ വെല്ലുവിളികളും ഇന്ത്യ പരാജയപ്പെടുത്തും. 25 വർഷം മുമ്പ് ഇന്ത്യ കാർഗിൽ യുദ്ധം ജയിക്കുക മാത്രമല്ല ചെയ്‌തത്. സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും മികച്ച ഉദാഹരണമാണ് നൽകിയതെന്നും കാർഗിൽ യുദ്ധ സ്‌മാരരകത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗം അനശ്വരമാണ്. എന്നും ഓർമ്മിക്കപ്പെടുന്നതാന്ന് ഈ ത്യാഗം. പാകിസ്ഥാൻ അവരുടെ ചരിത്രത്തിൽ നിന്നും പഠിച്ചിട്ടില്ല. തീവ്രവാദത്തിൻ്റെ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ല. നമ്മുടെ സൈനികർ തീവ്രവാദത്തെ തകർക്കും. ശത്രുവിന് തക്ക മറുപടി നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമുണ്ടായത്.

മഹത്തായ കാർഗിൽ വിജയ് ദിവസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിന് വേണ്ടി ചെയ്‌ത ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോട് പറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കോ ജമ്മു കശ്മീരോ ആകട്ടെ, വികസനത്തിൻ്റെ വഴിയിൽ വരുന്ന എല്ലാ വെല്ലുവിളികളെയും ഇന്ത്യ പരാജയപ്പെടുത്തും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചുവർഷം തികയുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സേനയിലെ രക്തസാക്ഷികളായ ഉദ്യോഗസ്ഥർക്കും സൈനികർക്കും യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്‌മരണ ഉൾക്കൊണ്ടാണ് എല്ലാ വർഷവും ജൂലൈ 26ന് രാജ്യം കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.

സൈന്യത്തിനായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതിയെ പ്രതിപക്ഷം രാഷ്ട്രീയ വത്കരിക്കുകയാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം യുവാക്കളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിരോധ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് ഈ സർക്കാർ നൽകുന്നത്. ലഡാക്കിലും ജമ്മു കശ്മീരിലും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുകയാണ്. ഇവിടുത്തെ ടൂറിസം മേഖല അതിവേഗം വളരുകയാണെന്നും മോദി പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...