...
Home News International സമാധാനത്തിന് നോബൽ പ്രൈസ് ഡോണൾഡ്‌ ട്രംപിന് ശിപാർശ ചെയ്‌ത്‌ പാകിസ്ഥാൻ

സമാധാനത്തിന് നോബൽ പ്രൈസ് ഡോണൾഡ്‌ ട്രംപിന് ശിപാർശ ചെയ്‌ത്‌ പാകിസ്ഥാൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു

273

ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്‌ത്‌ പാകിസ്ഥാൻ. ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിനാണ് ശിപാർശ ചെയ്‌തത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷം ആയിരുന്നു ട്രംപിൻ്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്ഥാൻ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്ന് ഒരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു എന്നാണ് ട്രംപ് കൂടിക്കാഴ്‌ചക്ക് ശേഷം പ്രതികരിച്ചത്.

അതേസമയം, അസിം മനുനീറുമായുള്ള ട്രംപിൻ്റ കൂടിക്കാഴ്‌ചയിൽ ഇന്ത്യക്ക് അതൃപ്‌തിയുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചതിന് പിന്നാലെയാണ് അസിം മുനീറുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തിയത്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.