...
Home News National പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങൾ; ലക്ഷ്യമിട്ടെത്തിയ അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 26 കേന്ദ്രങ്ങൾ; ലക്ഷ്യമിട്ടെത്തിയ അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി

പാക്കിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങള്‍ ഒ‍ഴിവാക്കിയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്

323

പഞ്ചാബ് വ്യോമതാവളം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ പ്രയോഗിച്ച അതിവേഗ മിസൈല്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി. ജനവാസ കേന്ദ്രങ്ങളും വിദ്യാലയങ്ങളും ആരാധന ആലയങ്ങളുമടക്കം 26 കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടെന്നും അന്താരാഷ്ട്ര വ്യോമപാത ദുരുപയോഗം ചെയ്തെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമ കേന്ദ്രങ്ങള്‍ തകര്‍ത്തതായുളള പാകിസ്ഥാന്‍റെ അവകാശവാദം പച്ചക്കളളമാണെന്നും വിക്രം മിസ്രി പറഞ്ഞു.

പഞ്ചാബിലെ ഫിറോസ്‌പുർ, ജലന്തര്‍, ജമ്മു കാശ്‌മീരിലെ രജോരി തുടങ്ങിയ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ക‍ഴിഞ്ഞ രാത്രിയില്‍ പാക്കിസ്ഥാന്‍ ആക്രമങ്ങള്‍ നടത്തി. രജോരി അഡീഷണല്‍ ജില്ലാ വികസന ഓഫീസര്‍ രാജ്‌കുമാര്‍ താപ്പ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.40ന് പഞ്ചാബ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചു. മിസൈലിനെ നിര്‍വീര്യമാക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

സിര്‍സ, സുരാട്ട്ഗര്‍ഹ് തുടങ്ങിയ വ്യോമ താവളങ്ങള്‍ തകര്‍ത്തെന്നതാണ് പാകിസ്ഥാന്‍റെ അവകാശവാദം. പാക് അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സൈന്യം പുറത്ത് വിട്ടു.

ഇന്ത്യ പരമാവധി സംയമനം പാലിക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ജനവാസ കേന്ദ്രങ്ങള്‍ ഒ‍ഴിവാക്കിയാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആരധനാലയങ്ങള്‍ അക്രമിക്കുക ആണെന്നും വിക്രം മിസ്രി പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.