...
Home News International പാകിസ്ഥാൻ ക്രിക്കറ്റ് താരം ബലാത്സംഗത്തിന് യുകെയിൽ അറസ്റ്റിൽ?

പാകിസ്ഥാൻ ക്രിക്കറ്റ് താരം ബലാത്സംഗത്തിന് യുകെയിൽ അറസ്റ്റിൽ?

24 വയസുകാരനായ അലി പാകിസ്ഥാനായി രണ്ട് ഏകദിന മത്സരങ്ങളും 35 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്

376

ഇംഗ്ലണ്ടിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ഹൈദർ അലി ഒരു ക്രിമിനൽ അന്വേഷണത്തിലാണ്. രാജ്യത്തെ ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്‌ച അറിയിച്ചു. അതേസമയം ബലാത്സംഗ ആരോപണത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്‌തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് സ്ഥിരീകരിച്ചു.

“പാകിസ്ഥാൻ ഷഹീൻസിൻ്റെ സമീപകാല ഇംഗ്ലണ്ട് പര്യടനത്തിനിടെ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തെ” തുടർന്നാണ് ‘ക്രിക്കറ്റ് താരം ഹൈദർ അലി ഉൾപ്പെട്ട’ അന്വേഷണം നടക്കുന്നതെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പറഞ്ഞു. ഇതുമായി കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

തിങ്കളാഴ്‌ച ഒരു ബലാത്സംഗ പരാതി ലഭിച്ചതായും 24 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്‌തതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. “2025 ജൂലൈ 23 ബുധനാഴ്‌ച മാഞ്ചസ്റ്ററിലെ ഒരു സ്ഥലത്ത് വെച്ചാണ് സംഭവം നടന്നതെന്ന് ആരോപിക്കപ്പെടുന്നു,” -ഒരു പോലീസ് വക്താവ് പറഞ്ഞു. ‘കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്, അയാൾക്ക്‌ കോടതി ജാമ്യംഅനുവദിച്ചിട്ടുണ്ട്.’

അന്വേഷണത്തിൻ്റെ ഈ ഘട്ടത്തിൽ ബ്രിട്ടീഷ് പോലീസ് സാധാരണയായി സംശയിക്കപ്പെടുന്നവരുടെ പേര് വെളിപ്പെടുത്താറില്ല. ഷഹീൻസ് രണ്ടാം നിര അന്താരാഷ്ട്ര ക്രിക്കറ്റിൽ പാകിസ്ഥാനെ പ്രതിനിധീകരിക്കുന്നു, ജൂലൈ 22ന് അവരുടെ 15 ദിവസത്തെ പര്യടനം ആരംഭിച്ചു.

അലിയെ ഉടൻ സസ്‌പെൻഡ് ചെയ്‌തതായും നിയമപരമായ പിന്തുണ നൽകിയതായും പിസിബി അറിയിച്ചു. ‘നിയമനടപടികൾ പൂർത്തിയാക്കി എല്ലാ വസ്‌തുതതകളും ശരിയായി സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ആവശ്യമെങ്കിൽ പെരുമാറ്റച്ചട്ടം പ്രകാരം ഉചിതമായ നടപടി സ്വീകരിക്കാനുള്ള അവകാശം പിസിബിയിൽ നിക്ഷിപ്‌തമാണ്’ -എന്ന് അത് കൂട്ടിച്ചേർത്തു.

2020ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം 24 വയസുകാരനായ അലി പാകിസ്ഥാനായി രണ്ട് ഏകദിന മത്സരങ്ങളും 35 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2020-ലെ ഐസിസി അണ്ടർ-19 ലോകകപ്പിൽ നേട്ടങ്ങളിലൂടെ അദ്ദേഹം പ്രശസ്‌തി നേടി.

Courtesy:Rediff,Hyder Ali, image: X

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.