...
Home News ദേശീയ ഫുട്‌ബോൾ ടീമിന്റെ പേരിൽ ജപ്പാനിൽ കടക്കാൻ ശ്രമം; പാകിസ്ഥാനികളെ തിരിച്ചയച്ചു

ദേശീയ ഫുട്‌ബോൾ ടീമിന്റെ പേരിൽ ജപ്പാനിൽ കടക്കാൻ ശ്രമം; പാകിസ്ഥാനികളെ തിരിച്ചയച്ചു

പാകിസ്ഥാനിലെ മനുഷ്യക്കടത്ത് സംഘത്തിൽപെട്ട മാലിക് വഖാസ് എന്നയാൾ ഫുട്‌ബോൾ ക്ലബ്ബ് റജിസ്റ്റർ ചെയ്ത ശേഷം അതുവഴി ആളുകളെ കടത്താനാണു ശ്രമിച്ചത്.

102

പാകിസ്ഥാൻ ഫുട്‌ബോൾ താരങ്ങളാണ് എന്ന വ്യാജരേഖകളുണ്ടാക്കി ജപ്പാനിലേക്കു കടക്കാൻ ശ്രമിച്ച 22 പാക് പൗരന്മാരെ നാടുകടത്തി. പാകിസ്ഥാനിലെ ‘ഫുട്‌ബോൾ ക്ലബ്ബിന്റെ താരങ്ങളായി’ ജപ്പാനിലേക്ക് കളിക്കാൻ എത്തിയവരെയാണ് ജപ്പാൻകാർ പാകിസ്ഥാനിലേക്കു തന്നെ തിരിച്ചുവിട്ടത്.

ഈ സംഭവത്തിനു പിന്നിൽ മനുഷ്യക്കടത്താണെന്ന് അന്വേഷണത്തിൽ വ്യക്തമായി.സിയാൽകോട്ടിൽ നിന്നുള്ള ഫുട്‌ബോൾ താരങ്ങളെന്ന് അവകാശപ്പെട്ടാണ് ഇവർ ടോക്യോയിലെത്തിയത്. പാകിസ്ഥാനിലെ മനുഷ്യക്കടത്ത് സംഘത്തിൽപെട്ട മാലിക് വഖാസ് എന്നയാൾ ഫുട്‌ബോൾ ക്ലബ്ബ് റജിസ്റ്റർ ചെയ്ത ശേഷം അതുവഴി ആളുകളെ കടത്താനാണു ശ്രമിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.