ഭീകര പരിശീലന കേന്ദ്രമായ പാക്കിസ്ഥാനിലെ ‘മർകസ് അഹ്‌ലെ ഹദീസ് ബർണാല’; വിശദാംശങ്ങൾ

ബർണാല പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്ത് കോട്ട് ജമാൽ റോഡിലാണ് മർകസ് സ്ഥിതി ചെയ്യുന്നത്

പാക്കിസ്ഥാൻ തീവ്രവാദികൾക്ക് അതിർത്തി കടന്നുള്ള ബന്ധം എന്നും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ വൃത്തങ്ങൾ പ്രകാരം വിശദാംശങ്ങൾ:

മർകസ് അഹ്‌ലെ ഹദീസ് ബർണാല, ലഷ്‌കർ- ഇ- തൊയ്ബ, ഭീംബർ ജില്ല, പാകിസ്ഥാൻ അധിനിവേശ ജമ്മു കാശ്‌മീർ (PoJK)

ബർണാലയിലെ മർകസ് അഹ്‌ലെ ഹദീസ് പാക് അധീന കശ്മീരിലെ എൽഇടിയുടെ പ്രധാനപ്പെട്ട മർകസുകളിൽ ഒന്നാണ്. ഇത് പൂഞ്ച്- രജൗരി- റിയാസി സെക്ടറിലേക്ക് എൽഇടി തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്നതിനും ഉപയോഗിക്കുന്നു. ബർണാല പട്ടണത്തിൻ്റെ പ്രാന്തപ്രദേശത്ത് കോട്ട് ജമാൽ റോഡിലാണ് മർകസ് സ്ഥിതി ചെയ്യുന്നത്. ബർണാല പട്ടണത്തിൽ നിന്ന് 500 മീറ്ററും കോട്ട് ജെമൽ റോഡിൽ നിന്ന് 200 മീറ്ററും അകലെയാണിത്.

മർകസ് അഹ്‌ലെ ഹദീസിൽ 100- 150 തീവ്രവാദികളെ ഉൾക്കൊള്ളാൻ കഴിയും. സാധാരണയായി 40- 50 തീവ്രവാദികൾ ഈ മർകസിൽ ഉണ്ടാകാറുണ്ട്, ഇവിടെ നിന്ന് സംഘടിപ്പിക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്നതിന് മുമ്പ് ലഷ്‌കർ- ഇ- തൊയ്ബ തീവ്രവാദികളുടെ ഒരു വേദിയായി ഈ മർകസ് ഉപയോഗിക്കുന്നു.

ലഷ്‌കർ ഭീകരരായ ഖാസിം ഗുജ്ജാർ എന്ന മഹ്രോർ, ഖാസിം ഖണ്ഡ, അനസ് ജരാർ എന്നിവർ ഈ മർകസിൽ നിന്നാണ് പ്രവർത്തിക്കുന്നത്. സമീപത്ത് തന്നെയാണ് താമസിക്കുന്നത്. മുഹമ്മദ് അമിൻ ബട്ട് എന്ന ഖുബൈബ് പതിവായി മർകസിൽ സന്ദർശനം നടത്തുന്നു. ഖാസിം ഗുജ്ജാറിനെയും ഖുബൈബിനെയും ഇന്ത്യയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം അഥവാ യുഎപിഎ പ്രകാരം കുറ്റക്കാരായി കണക്കാക്കിയിട്ടുണ്ട്.

സൈഫുള്ള സാജിദ് ജട്ട്, അബു ഖതൽ സിന്ധി (2025 മാർച്ചിൽ കൊല്ലപ്പെട്ടു) എന്നിവർ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്‌തു. 2023 ജനുവരി ഒന്നിന് രജൗരിയിലെ ധാൻഗ്രിയിൽ ഏഴ് സിവിലിയന്മാർ കൊല്ലപ്പെട്ട ആക്രമണം, 2024 ജൂൺ 9ന് റിയാസിയിൽ തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലഷ്‌കർ- ഇ- തൊയ്ബ, ജമാഅത്ത്- ഉദ്- ദവ, ജമ്മു കാശ്‌മീർ യുണൈറ്റഡ് മൂവ്‌മെന്റ് എന്നിവയുടെ ഭീകര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ലഷ്‌കർ- ഇ- തൊയ്ബ, ജെയുഡി നേതാക്കളും ഈ മർകസ് സന്ദർശിക്കുന്നു.

പാകിസ്ഥാനിലെ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, റാവലകോട്ട്, ചക്‌സ്വാരി, ഭീംബർ, നീലം വാലി, ഝലം, ചക്‌വാൾ എന്നീ സ്ഥലങ്ങൾ ഇന്ത്യ കഴിഞ്ഞ ദിവസം ആക്രമിച്ചു. ഈ സ്ഥലങ്ങളെല്ലാം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...