...
Home Entertainments പാൻ ഇന്ത്യൻ സ്റ്റാർ ഇടുക്കിയിലെ കൊച്ചുമിടുക്കൻ ആവിർഭവ്; ഹിന്ദി സംഗീത റിയാലിറ്റി ഷോയിൽ വിജയിയായ ഏഴുവയസുകാരൻ

പാൻ ഇന്ത്യൻ സ്റ്റാർ ഇടുക്കിയിലെ കൊച്ചുമിടുക്കൻ ആവിർഭവ്; ഹിന്ദി സംഗീത റിയാലിറ്റി ഷോയിൽ വിജയിയായ ഏഴുവയസുകാരൻ

ഗായകരിലെ ‘ഷാരൂഖ്ഖാന്‍’ എന്നാണ് ഈ കുഞ്ഞുഗായകനെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്

266

സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായി ഇടുക്കി രാമക്കൽമേട്ടിൽ നിന്നുള്ള ഏഴുവയസുകാരൻ. ഏഴ് മുതല്‍ 15 വയസുവരെയുള്ള 15 ഗായകരോടൊപ്പം മത്സരിച്ചാണ് രാമക്കല്‍മേട് സ്വദേശി ബാബുക്കുട്ടന്‍ എന്ന എസ് ആവിര്‍ഭവ് പാൻ ഇന്ത്യൻ സ്റ്റാറായി മാറിയത്.

സീസണിലുടനീളം അവിശ്വസനീയമായ പ്രകടനമാണ് ആവിർഭവ് കാഴ്‌ച വെച്ചത്. ഗായകരിലെ ‘ഷാരൂഖ്ഖാന്‍’ എന്നാണ് ഈ കുഞ്ഞുഗായകനെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്.

ജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ കോരാ കാഗസ്, മേരാസപ്‌നോം കീ റാണി തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആവിര്‍ഭവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിൻ്റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. ഗായികയായ സഹോദരി അനര്‍വിന്യ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്. ആവിർഭവും കുടുംബവും ഇപ്പോൾ അങ്കമാലിയിലാണ് താമസം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.