...
Home Health പ്രായമായവരിൽ പാരസെറ്റമോൾ ഉപയോഗം ആശങ്കയുണ്ടാക്കുന്നു: പഠന റിപ്പോർട്ട്

പ്രായമായവരിൽ പാരസെറ്റമോൾ ഉപയോഗം ആശങ്കയുണ്ടാക്കുന്നു: പഠന റിപ്പോർട്ട്

1998 മുതൽ 2018 വരെ, 65 മുതൽ 75 വയസിന് ഇടയിൽ പ്രായമുള്ള 180,483 പേരുടെ ആരോഗ്യരേഖകൾ Clinical Practice Research Datalink Gold ഡാറ്റാബേസിൽ നിന്ന് ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

261

പ്രായമായവരിൽ പാരസെറ്റമോളിന്റെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതായി പഠനങ്ങൾ. നോട്ടിംഗ്ഹാം സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പുതിയ പഠനം അനുസരിച്ച്, 65 വയസിന് മുകളിൽ പ്രായമുള്ളവരിൽ പാരസെറ്റമോളിന്റെ ആവർത്തിച്ചുള്ള ഡോസുകൾ ദഹനനാളം, വൃക്ക, ഹൃദയം എന്നിവയ്ക്ക് സങ്കീർണതകൾ സൃഷ്ടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

Arthritis Care and Research ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പാരസെറ്റമോളിന്റെ ആവർത്തിച്ചുള്ള ഉപയോഗം ഓസ്റ്റിയോ ആർത്രൈറ്റിസിന് കാരണമാകുന്നുവെന്നും പറയപ്പെടുന്നു. 1998 മുതൽ 2018 വരെ, 65 മുതൽ 75 വയസിന് ഇടയിൽ പ്രായമുള്ള 180,483 പേരുടെ ആരോഗ്യരേഖകൾ Clinical Practice Research Datalink Gold ഡാറ്റാബേസിൽ നിന്ന് ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

പാരസെറ്റമോൾ ഉപയോഗിച്ചവരെ, ഈ മരുന്ന് ഉപയോഗിച്ചിട്ടില്ലാത്ത 402,478 വ്യക്തികളുടെ നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്തപ്പോൾ, പെപ്റ്റിക് അൾസർ, ഹൃദയസ്തംഭനം, രക്താതിമർദ്ദം, വൃക്കരോഗം എന്നിവയ്ക്ക് പാരസെറ്റമോൾ ദീർഘകാല ഉപയോഗം കാരണമാകുന്നുവെന്നു പഠനത്തിൽ വ്യക്തമാക്കുന്നു. ഈ കണ്ടെത്തലുകൾ പ്രായമായവരിൽ പാരസെറ്റമോൾ ഉപയോഗവുമായി ബന്ധപ്പെട്ട ഒരു പുതിയ ദിശയിലേക്ക് ശ്രദ്ധ തിരിക്കുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.