...
Home News International ആറ് മാസത്തെ പിതൃത്വ അവധി; ജീവനക്കാരനെ പിരിച്ചുവിട്ട ഗോൾഡ്മാൻ സാച്ച്സിനെതിരെ കേസ്

ആറ് മാസത്തെ പിതൃത്വ അവധി; ജീവനക്കാരനെ പിരിച്ചുവിട്ട ഗോൾഡ്മാൻ സാച്ച്സിനെതിരെ കേസ്

ആറ് മാസത്തെ പിതൃത്വ അവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടുവെന്നാണ് റീവ്സ് ആരോപിക്കുന്നത്.

260

യുകെയിലെ ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സിനെതിരെ ലിംഗവിവേചന ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരൻ. മുൻ വൈസ് പ്രസിഡൻ്റ് ജോനാഥൻ റീവ്സാണ് കമ്പനിക്കെതിരെ നിയമനടപടി രംഗത്തെത്തിയത്. ആറ് മാസത്തെ പിതൃത്വ അവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടുവെന്നാണ് റീവ്സ് ആരോപിക്കുന്നത്. തന്നെ പിരിച്ചുവിട്ടതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് അഞ്ച് ദശലക്ഷം ഡോളർ (ഏകദേശം 41 കോടി രൂപ) നഷ്ടപരിഹാരമായി നൽകണമെന്നാണ് റീവ്സിൻ്റെ ആവശ്യം.

ലണ്ടനിലെ ഗോൾഡ്മാൻ സാച്ച്സിൻ്റെ കംപ്ലയിൻസ് വിഭാഗത്തിൽ വൈസ് പ്രസിഡന്റ്‌ ആയിരുന്ന റീവ്സ്, പുതുതായി കുഞ്ഞ് പിറന്നതിനെത്തുടർന്ന് കുട്ടിയെ പരിചരിക്കാനാണ് അവധി എടുത്തതെന്നും, കമ്പനിയുടെ രേഖകളിൽ മാത്രമാണ് ഇത്തരത്തിൽ അവധി ഉണ്ടായിട്ടുള്ളതെന്നും, പുരുഷ ജീവനക്കാർ ദീർഘകാല അവധി എടുക്കുന്നതിൽ കമ്പനി സംതൃപ്തമല്ല എന്നും റീവ്സ് ആരോപിച്ചു.

എന്നാൽ, റീവ്സിൻ്റെ പരാതിയെ നിഷേധിച്ച ഗോൾഡ്മാൻ സാച്ചസ്, ജോലിയിൽ വേണ്ടത്ര മികവ് പുലർത്താത്തതാണ് പിരിച്ചുവിടലിന് പിന്നിലെ യഥാർത്ഥ കാരണമെന്ന് പ്രതികരിച്ചു. കൂടാതെ, കമ്പനി എല്ലാ ജീവനക്കാർക്കും 26 ആഴ്ച ശമ്പളത്തോടെയുള്ള രക്ഷിതാക്കളുടെ അവധി നൽകുന്നുവെന്ന് തെളിയിക്കുന്ന രേഖകളും പുറത്തുവിട്ടു. ബാങ്ക്, തങ്ങളുടെ എല്ലാ ജീവനക്കാർക്കും അവധിയെടുക്കാനുള്ള അവകാശം സ്ത്രീ-പുരുഷ ഭേദമില്ലാതെ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്. ഇപ്പോൾ ഈ കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.