യുകെയിലെ കെറ്ററിംഗ് ജനറൽ ഹോസ്പിറ്റലിലെ (കെജിഎച്ച്) ഒരു പുരുഷ രോഗിയെ കാറ്ററിംഗ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 6-ന് നടന്ന സംഭവത്തിൽ നോർത്താംപ്ടൺഷയർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിലവിൽ പോലീസ് മരണത്തിൽ ദുരൂഹതയുള്ളതായി കണക്കാക്കുന്നില്ല. അതേസമയം, ഇയാൾ എങ്ങനെയാണ് കാറ്ററിംഗ് ഓവനിൽ എത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“സെപ്തംബർ 6 വെള്ളിയാഴ്ച കെറ്ററിംഗ് ജനറൽ ആശുപത്രിയിൽ നിന്നും ഒരു വ്യക്തിയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. ഞങ്ങൾ ഈ മരണത്തെ ദുരൂഹതയുള്ളതായി കണക്കാക്കുന്നില്ല, കൊറോണറിനായി ഒരു റിപ്പോർട്ട് തയ്യാറാക്കും. ഞങ്ങളുടെ ചിന്തകൾ ഈ സമയത്ത് ആ മനുഷ്യൻ്റെ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടിയാണ്.”- നോർത്താംപ്ടൺഷെയർ പോലീസ് വക്താവ് പറഞ്ഞു.



