പേ ടി എം സിനിമ ബുക്കിങ് സൊമാറ്റോയ്ക്ക് കൈമാറാൻ നീക്കം; നടക്കുന്നത് 2000 കോടി രൂപയുടെ ബിസിനസ്

സൊമാറ്റോയെ സംബന്ധിച്ചിടത്തോളം കരാർ നടക്കുകയാണെങ്കിൽ കമ്പനിയുടെ മൂല്യം വർധിക്കും. പേടിഎം നിലവിൽ അതിൻ്റെ സിനിമകളും ഇൻസൈഡറും (ഇവൻ്റ്സ് പ്ലാറ്റ്ഫോം) ഒരു ടീമായി ലയിപ്പിക്കുകയാണ്.

ഓൺലൈൻ പേയ്മെന്റ് ആപ്പായ പേ ടി എം തങ്ങളുടെ ടിക്കറ്റ് ബുക്കിങ് ബിസിനസ് സൊമാറ്റോയ്ക്ക് കൈമാറാൻ നീക്കം. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. വിൽപ്പന സംബന്ധിക്കുന്ന ചർച്ചയുടെ ആദ്യ ഘട്ടങ്ങളിലാണ് സ്ഥാപനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഏകദേശം 2000 കോടി രൂപ വിലമതിക്കുന്ന കൈമാറ്റമായിരിക്കും ചർച്ച വിജയമായാല്‍ നടക്കുക. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിൽ, തങ്ങളുടെ സിനിമകളും ഇവൻ്റ് ടിക്കറ്റിങ് ബിസിനസും ഏറ്റെടുക്കാൻ പേടിഎമ്മുമായി ചർച്ച നടത്തുകയാണെന്ന് സൊമാറ്റോ അറിയിച്ചിരുന്നു.

എന്നാൽ ബോർഡിന്റെ അംഗീകാരമോ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ ആവശ്യമായ തീരുമാനങ്ങളോ ആയിട്ടില്ലെന്ന് സൊമാറ്റോ പറഞ്ഞു. സാധാരണ പേടിഎം പോലെയുള്ള ഫിൻടെക് സ്ഥാപനങ്ങൾ അവരുടെ പ്രധാന ബിസിനസിൽ ഊന്നൽ നൽകാൻ മറ്റുള്ളവ വില്പന നടത്താറുണ്ട്. ചർച്ചകൾ പ്രാഥമികമാണെന്നും അംഗീകാരമോ വെളിപ്പെടുത്തലോ ആവശ്യമായ കരാറുകളൊന്നും ഉൾപ്പെടുന്നില്ലെന്നും പേ ടി എമ്മും പറഞ്ഞിട്ടുണ്ട്.

പേടിഎം അതിൻ്റെ പേയ്‌മെൻ്റ്, സാമ്പത്തിക സേവന ബിസിനസുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കുന്നത്. സ്റ്റോക്ക് വ്യാപാരികൾക്ക് അവരുടെ വ്യാപാരം ലാഭത്തിലാക്കാനുള്ള തീരുമാനങ്ങളാണ് പേടിഎം സ്വീകരിക്കുന്നതെന്നാണ് കമ്പനിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം, സൊമാറ്റോയെ സംബന്ധിച്ചിടത്തോളം കരാർ നടക്കുകയാണെങ്കിൽ കമ്പനിയുടെ മൂല്യം വർധിക്കും. പേടിഎം നിലവിൽ അതിൻ്റെ സിനിമകളും ഇൻസൈഡറും (ഇവൻ്റ്സ് പ്ലാറ്റ്ഫോം) ഒരു ടീമായി ലയിപ്പിക്കുകയാണ്. ഇടപാടിൻ്റെ ഔപചാരിക പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടായേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു. പാക് അധീന കാശ്‌മീരിലെ (പിഒകെ) മുസാഫറാബാദിലാണ് സംഭവം. അജ്ഞാതരായ അക്രമികൾ ബുർഹാനു നേരെ വെടിയുതിർത്തു. മരണം ഉറപ്പാക്കാൻ അക്രമികൾ അദ്ദേഹത്തിന് നേരെ ഒന്നിലധികം വെടിയുതിർത്തു. സംഭവ സ്ഥലത്ത് തന്നെ അദ്ദേഹം കൊല്ലപ്പെട്ടു എന്നാണ് സ്രോതസുകൾ പറയുന്നത്....

Keep exploring...

കാനഡയിലെ പി‌ഐ‌ഒ ക്രിക്കറ്റ് മേധാവിയുടെ വീട്ടിൽ വെടിവെയ്പ്പ്

കാനഡ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിൻ്റെ വീട് അജ്ഞാതർ ആക്രമിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു....

More News

യു.കെ അയർലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ റിലീസുമായി ‘ദൃശ്യം 3’

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ഐക്കോണിക് സീരീസിന്റെ പുതിയ ഭാഗമായ ‘ദൃശ്യം 3’ യു.കെ–അയർലൻഡ് മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ...

കാനഡയിലെ പി‌ഐ‌ഒ ക്രിക്കറ്റ് മേധാവിയുടെ വീട്ടിൽ വെടിവെയ്പ്പ്

കാനഡ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയുടെ ഇന്ത്യൻ വംശജനായ പ്രസിഡന്റിൻ്റെ വീട് അജ്ഞാതർ ആക്രമിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

‘പുൽവാമ ആക്രമണ മുഖ്യസൂത്രധാരൻ’; ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

പുൽവാമ ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളും പാകിസ്ഥാൻ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഉൾപ്പെട്ടതുമായ ഹംസ ബുർഹാൻ വെടിയേറ്റ് മരിച്ചു....

‘മുണ്ടയിൽ കോരൻ മകൻ വിജയൻ തീർത്ത അളവുകോലിൽ വടശ്ശേരി ദാമോദര മേനോൻ മകൻ സതീശൻ അളക്കപ്പെടും’; ഫേസ്ബുക്ക് പോസ്റ്റ്

സമൂഹ മാധ്യമങ്ങളിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രിയെ താറടിച്ച് കാണിച്ച്...

‘ഫാർമ ഓഹരികൾ 27% വരെ ഉയർന്നു’; യുദ്ധ ഭീഷണികളിൽ പോർട്ട്ഫോളിയോ സംരക്ഷിക്കാൻ കഴിയുമോ?

മിഡിൽ ഈസ്റ്റിലെ യുഎസ്- ഇറാൻ യുദ്ധത്തെ തുടർന്ന് വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇടയിൽ ഇന്ത്യൻ ഓഹരി വിപണിയിലെ വിശാലമായ...

തമിഴ് ഗാനത്തിന് മുമ്പ് വന്ദേമാതരത്തെ ചൊല്ലി തർക്കം

തമിഴ്‌നാട് സർക്കാർ പരിപാടികളിൽ വന്ദേമാതരം ഉൾപ്പെടുത്തുന്നതിനെ മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈകോ വ്യാഴാഴ്‌ച ശക്തമായി...

‘ഭയാനകമായ വിശ്വാസ വഞ്ചനകൾ’; കാമുകരുടെ സഹായത്തോടെ ഭർത്താക്കന്മാരെ കൊല്ലുന്ന ഗൂഢാലോചന

മധ്യപ്രദേശിൽ വിവാഹേതര ബന്ധങ്ങളിലെ കൊലപാതകങ്ങളുടെ ഭയാനകമായ ഒരു പ്രവണത ഉയർന്നുവരുന്നു. 2025 മുതൽ 2026ൻ്റെ ആരംഭം വരെ, "ഭർത്താവ്,...

അമേരിക്കക്കാരെ വഞ്ചിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള കോൾ സെൻ്റെർ അടച്ചുപൂട്ടി

ടെക് സപ്പോർട്ട് തട്ടിപ്പുകൾ വഴി നൂറുകണക്കിന് പ്രായമായ അമേരിക്കക്കാരിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ വഞ്ചിച്ചതായി ആരോപിക്കപ്പെടുന്ന ഇന്ത്യ ആസ്ഥാനമായുള്ള...