...
Home News Kerala ആയുധ പരിശീലകനായ പിഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

ആയുധ പരിശീലകനായ പിഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

204

പി എഫ് ഐ പ്രവർത്തകൻ കൊച്ചിയിൽ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻകുട്ടിയെ എൻഐഎ അറസ്റ്റ് ചെയ്‌തു. നെടുമ്പാശ്ശേരി വിമാന താവളത്തിൽ വെച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്.

മൊയ്‌തീൻകുട്ടി 2022 മുതൽ ഒളിവിൽ ആയിരുന്നു. പിഎഫ്ഐ നിരോധവുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്‌ത കേസിൽ പിടികിട്ടാപ്പുള്ളി ആയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. മൊയ്‌തീൻകുട്ടിയെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.