യുദ്ധവിരുദ്ധ ശ്രമങ്ങളെ അംഗീകരിക്കാത്തതിന് നൊബേൽ അധികൃതരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശകാരിച്ചതിൻ്റെ ഒരു ദിവസത്തിന് ശേഷം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളായ ഇസ്ഫ്ഹാൻ, നതാൻസ്, ഫോർഡോ എന്നിവിടങ്ങളിലാണ് അമേരിക്ക കൃത്യമായ വ്യോമാക്രമണം നടത്തിയത്.
ക്വോമിൻ്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഫോർഡോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റിൻ്റെ ഹൈ-റെസല്യൂഷൻ ആഘാതത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ ആണവ കേന്ദ്രം തകർത്ത ഭൂപ്രകൃതിയുടെ കാഴ്‌ചയാണ്.
ഇവിടേക്ക് നിരവധി റോഡുകളുണ്ട്. കൂടാതെ ഒന്നിലധികം പോയിന്റുകളും ഉണ്ട്. പ്രീ- ഇമേജുകളിൽ പ്ലാന്റിൻ്റെ പ്രവേശന കവാടത്തിന് സമീപം നിരവധി വാഹനങ്ങൾ നിരന്നിരിക്കുന്നതായി കാണാം.
ഫോർഡോ ആണവ കേന്ദ്രത്തിൻ്റെ ആഘാതത്തിന് ശേഷമുള്ള ചിത്രത്തിൽ ബോംബ് പ്രവേശന പോയിന്റുകളാകാൻ സാധ്യതയുള്ള രണ്ട് സ്ഥലങ്ങൾ കാണിക്കുന്നു. ആഘാതത്തിന് ശേഷം ഭൂമി അകത്തേക്ക് കുഴിഞ്ഞു പോയതായും തുരങ്കത്തിൻ്റെ പ്രവേശന കവാടങ്ങൾ മണ്ണുകൊണ്ട് അടഞ്ഞതായും ഇത് കാണിക്കുന്നു.
ഇറാൻ്റെ സ്റ്റേറ്റ് ബ്രോഡ് കാസ്റ്ററിൻ്റെ ഡെപ്യൂട്ടി പൊളിറ്റിക്കൽ ഹെഡ് ഹസ്സൻ അബെദിനി പറഞ്ഞു, “സമ്പുഷ്ടമായ യുറേനിയം ശേഖരം ആണവ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിയിരുന്നു. ലക്ഷ്യം വച്ചാൽ വികിരണത്തിന് കാരണമാകുന്നതും ദോഷകരവുമായ ഒരു വസ്‌തുക്കളും അവിടെ അവശേഷിക്കുന്നില്ല”, -റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
ജൂൺ 20ന്, മിഡിൽ ഈസ്റ്റ് പ്രതിസന്ധിയിൽ ഇടപെടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ യുഎസ് പ്രസിഡന്റ് രണ്ടാഴ്‌ചത്തെ സമയപരിധി തേടി. എന്നിരുന്നാലും, ഒരു ദിവസത്തിന് ശേഷം ഭാരമേറിയ ബി-2 ബോംബർ വിമാനങ്ങൾ അവരുടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് കണ്ടു.
അടുത്ത ദിവസം, ഫോർഡോവിലെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഉൾപ്പെടെ മൂന്ന് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം “വളരെ വിജയകരമായ ആക്രമണം” നടത്തിയതായി ട്രംപ് പറഞ്ഞു. “ഫോർഡോ, നതാൻസ്, എസ്‌ഫഹാൻ എന്നിവയുൾപ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ഞങ്ങൾ വളരെ വിജയകരമായ ആക്രമണം പൂർത്തിയാക്കി,” -ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
ഫോർഡോ പ്ലാന്റ് മുഴുവനും പർവതനിരയുടെ അടിയിലാണ്. മുഴുവൻ ന്യൂക്ലിയർ റിയാക്ടറും ഭൂമിക്കടിയിൽ ആയതിനാൽ വ്യക്തമായ ഘടനകളോ ചിമ്മിനികളോ ഇല്ല. അതുകൊണ്ടാണ് അമേരിക്കക്ക് ബങ്കർ- ബസ്റ്റർ ആയുധങ്ങളുമായി അതിലേക്ക് തുളച്ചുകയറേണ്ടി വന്നത്.
ഇറാൻ്റെ കുഴിച്ചിട്ട ആണവ കേന്ദ്രങ്ങൾ നശിപ്പിക്കാൻ കഴിവുള്ള ഒരേയൊരു ആയുധം അമേരിക്കയുടെ ബങ്കർ തകർക്കുന്ന ബോംബാണ്. GBU-57 30,000 പൗണ്ട് (13,607 കിലോഗ്രാം) ഭാരമുള്ള ഒരു വാർഹെഡാണ്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് 200 അടി (61 മീറ്റർ) ഭൂമിക്കടിയിൽ തുളച്ചുകയറാൻ ഇതിന് കഴിയും. ബോംബിൻ്റെ രൂപകൽപ്പന 2000-ത്തിൻ്റെ തുടക്കത്തിൽ ആരംഭിച്ചു. പാറയിലൂടെയോ കോൺക്രീറ്റിലൂടെയോ പോലും സഞ്ചരിക്കാൻ ഇതിന് കഴിയും.
ഫോർഡോയിൽ ആറ് ബങ്കർ- ബസ്റ്റർ ബോംബുകൾ വർഷിച്ചതായും മറ്റ് ആണവ കേന്ദ്രങ്ങൾക്ക് നേരെ 30 ടോമാഹോക്ക് മിസൈലുകൾ വർഷിച്ചതായും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം അവരുടെ ശക്തി കണക്കിലെടുക്കുമ്പോൾ ആക്രമണങ്ങളുടെ ആഘാതം അറിയാൻ ദിവസങ്ങൾ എടുക്കും. അല്ലെങ്കിൽ കൂടുതൽ സമയമെടുക്കും.
ഫോർഡോ പ്ലാന്റിൽ ഇറാൻ 83.7 ശതമാനം പരിശുദ്ധിയോടെ യുറേനിയം സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) പറയുന്നു. ആണവ ബോംബുകൾ നിർമ്മിക്കാൻ ആകെ 90 ശതമാനം പരിശുദ്ധി ആവശ്യമാണ്.
യുഎസ് ബോംബിട്ടതിന് ശേഷമുള്ള ചിത്രങ്ങൾ: https://ndtv.com
വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:



