...
Home News Kerala ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്; ഞായറാഴ്‌ച ദർശനം നടത്തിയത് 55,529 പേര്‍

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്; ഞായറാഴ്‌ച ദർശനം നടത്തിയത് 55,529 പേര്‍

സ്പോട്ട് ബുക്കിംഗ് വഴി പ്രതിദിനം 20,000 തീർഥാടകരെ പ്രവേശിപ്പിക്കും

217

മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർഥാടകരുടെ ഒഴുക്ക്. ഞായറാഴ്‌ച ദർശനം നടത്തിയത് 55,529 തീര്‍ഥാടകരാണ്. 30000 ആയിരുന്നു ഞയറാഴ്‌ച മാത്രം ബുക്കിംഗ്. ഡിസംബർ 3 വരെ വെർച്വൽ ക്യൂ ബുക്കിംഗും നിറഞ്ഞു കഴിഞ്ഞു.

അതേസമയം, വെർച്വൽ ക്യൂ ബുക്കിങ് വഴി ഒരു ദിവസം 70,000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 03 വരെയുള്ള ബുക്കിംഗ് പൂർത്തിയായി. ചെങ്ങന്നൂർ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് വഴി പ്രതിദിനം 20,000 തീർഥാടകരെ പ്രവേശിപ്പിക്കും.

എരുമേലി, സത്രം കാനന പാതകളിലെ സൗകര്യങ്ങൾ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം വിലയിരുത്തി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് വഴി സന്നിധാനത്ത് എത്തിയിരുന്നു. തിങ്കളാഴ്‌ച രാവിലെ ഏഴ് മണി മുതൽ സത്രം വഴി തീർഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 18,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

(വാർത്തയിലെ ചിത്രം പ്രതിനിധാനം മാത്രം)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.