...
Home News Kerala ധർമടത്ത് പിണറായി വിജയന് അപരൻ; പിവി അൻവറിന് നാല് അപരൻമാർ

ധർമടത്ത് പിണറായി വിജയന് അപരൻ; പിവി അൻവറിന് നാല് അപരൻമാർ

കെകെ ശൈലജക്കും സണ്ണി ജോസെഫിനും അപരന്മാർ ഉണ്ട്

160

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്.

അന്തിമ കണക്കുകൾ ലഭ്യമാകുന്നതോടെ ഇതിൽ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്. പത്രിക നൽകിയതിന് പിന്നാലെ മണ്ഡലങ്ങളിൽ അപരന്മാരും സജീവമാണ്. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവറിന് നാല് അപരൻമാർ ഉണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി പിഎ മുഹമ്മദ് റിയാസിന് രണ്ട് അപരൻമാർ. പേരാവൂരിലും അപര ശല്യം രൂക്ഷമാണ്.

കെകെ ശൈലജക്കും സണ്ണി ജോസെഫിനും അപരന്മാർ ഉണ്ട്. സണ്ണി ജോസഫിന് രണ്ട് അപരന്മാർ. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും അപരനുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി എകെഎം അഷറഫിന് മഞ്ചേശ്വരത്തും അപരന്മാർ ഉണ്ട്.

പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥി എംകെ സക്കീറിന് മൂന്ന് അപരന്മാർ. താനൂരിൽ UDF സ്ഥാനാർഥി പികെ നാവാസിനും അപരൻ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.