പിണറായി വിജയനും വിഡി സതീശനും പിന്നെ രാജീവ് ചന്ദ്രശേഖറും

രാജീവ്‌ ചന്ദ്രശേഖറിനെ ഒരിക്കൽ 'വിഷം' എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയോട് വീണ്ടും അതിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് 'വെറും വിഷമല്ല കൊടും വിഷമാണ് ' അയാളെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ.

| ശ്രീകാന്ത് പികെ

രാജീവ്‌ ചന്ദ്രശേഖർ 2006-ൽ കർണ്ണാടകയിൽ നിന്ന് രാജ്യ സഭയിലേക്ക് എം.പി ആയി പോയത് കോൺഗ്രസിന്റെ കൂടെ പിന്തുണയിലാണ്. അന്ന് സ്വതന്ത്ര എം.പി ആയിരുന്ന രാജീവ്‌ അധികം വൈകാതെ ബിജെപി എം.പിയായി മാറി. അതല്ലെങ്കിലും നാല് പുത്തൻ കണ്ടാൽ ഏതൊരാൾക്കും പിന്തുണ നൽകി രാജ്യ സഭയിലോ ലോകസഭയിലോ എവിടെ വേണേലും അയക്കുന്നവരിൽ മുൻപന്തിയിലാണ് കർണാടക കോൺഗ്രസ്. വിദേശത്ത് മുങ്ങി നടക്കുന്ന വിജയ് മല്യ വരെ കോൺഗ്രസ് പിന്തുണയിൽ രാജ്യ സഭയിൽ എത്തിയ ആളാണ്.

‘രാജീവ്‌ ചന്ദ്രശേഖരൻ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്നു കരുതുന്നില്ലെന്നാണ്’ പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രതികരണം. ഒരു പക്ഷെ കോൺഗ്രസിന്റെ ഔദ്യോഗിക പ്രതികരണമായി കണക്കാക്കാം. കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ മാത്രമെടുത്താൽ ദേശീയ തലത്തിൽ തന്നെ കേരളത്തിനെതിരെ വിഷം വമിക്കുന്ന വ്യാജ വാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ച നേതാവാണ് രാജീവ്‌ ചന്ദ്രശേഖർ.

പ്രകൃതി ദുരന്ത കാലത്ത് മുതൽ കേരള സ്റ്റോറി സിനിമാ കാലത്ത് വരെ. കേരള വിരുദ്ധത മുതൽ മുസ്ലീം വിരുദ്ധത വരെ. ഏറ്റവും നികൃഷ്ടമായ അനേകം പ്രചരണങ്ങൾ നടത്തിയ ആ രാജീവ്‌ ചന്ദ്രശേഖർ ബിജെപി ഐഡിയോളജിയുള്ള ആളാണെന്ന് വി.ഡി സതീശന് തോന്നുന്നില്ല എന്നത് അത്ഭുതമില്ല. രാജീവ്‌ ചന്ദ്രശേഖർ ഇൻ എ നട് ഷെൽ എന്നൊക്കെ പറയാവുന്ന തരത്തിൽ ആറ്റി കുറുക്കിയ കമന്റ് പറഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

രാജീവ്‌ ചന്ദ്രശേഖറിനെ ഒരിക്കൽ ‘വിഷം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയോട് വീണ്ടും അതിനെ കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ‘വെറും വിഷമല്ല കൊടും വിഷമാണ് ‘ അയാളെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റുകാരന്റെ പൊളിറ്റിക്കൽ ലിറ്ററസി വി.ഡി സതീശൻ എന്ന കോൺഗ്രസുകാരന് ഉണ്ടാവണമെന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...