...
Home News Kerala കടൽക്കൊള്ള ഭീഷണി വീണ്ടും; യമൻ തീരത്ത് നിന്ന് എണ്ണക്കപ്പൽ തട്ടിക്കൊണ്ടു പോയി

കടൽക്കൊള്ള ഭീഷണി വീണ്ടും; യമൻ തീരത്ത് നിന്ന് എണ്ണക്കപ്പൽ തട്ടിക്കൊണ്ടു പോയി

സമീപകാലത്ത് സോമാലിയ തീരത്തിന് സമീപം കടൽ കൊള്ള വീണ്ടും വർധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

191

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ യമൻ തീരത്തിനു സമീപത്ത് നിന്നും വീണ്ടും എണ്ണകപ്പൽ തട്ടിക്കൊണ്ടു പോകുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തിൻ്റെ ഷബ്വാ പ്രവിശ്യയുടെ തീരത്തിന് സമീപത്ത് നിന്നാണ് ഒരു കൂട്ടം ആയുധധാരികളായ അജ്ഞാത സംഘത്തിൻ്റെ പിടിയിൽ കപ്പലായതെന്നാണ് യെമൻ തീരസംരക്ഷണ സേന അറിയിച്ചത്. എംടി യുറേക്ക എന്ന പേരുള്ള കപ്പലിലേക്ക് ഒരു സംഘം ശനിയാഴ്‌ച ബലമായി കയറി കപ്പലിൻ്റെ നിയന്ത്രണം പിടിച്ചെടുത്തതായാണ് വിവരം.

കപ്പൽ ഗൾഫ് ഓഫ് ഏഡൻ വഴി ജലപരിധിയിലേക്കാണ് തുടർന്ന് തിരിച്ചതെന്നും അധികൃതർ അറിയിച്ചു. സംഭവത്തിനു പിന്നാലെ കപ്പലിന്റെ സോമാലിയൻ സ്ഥാനം കണ്ടെത്തിയതായും, അതിനെ പിന്തുടർന്ന് തിരിച്ചു പിടിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചതായും യെമൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ആക്രമണത്തിന് പിന്നിൽ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സമീപകാലത്ത് സോമാലിയ തീരത്തിന് സമീപം കടൽ കൊള്ള വീണ്ടും വർധിക്കുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.