...
Home News Kerala പിഎം ശ്രീ ഒരു അടഞ്ഞ അധ്യായം; ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ആളല്ല: മന്ത്രി ജിആർ...

പിഎം ശ്രീ ഒരു അടഞ്ഞ അധ്യായം; ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ആളല്ല: മന്ത്രി ജിആർ അനിൽ

പിഎം ശ്രീ ഒരു അടഞ്ഞ അധ്യായമാണ്. ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ആളല്ല. ബ്രിട്ടാസിനെതിരെ പറഞ്ഞിരിക്കുന്നത് ബിജെപിയുടെ മന്ത്രിയാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്

198

കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ജി ആര്‍ അനില്‍. ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ജി ആര്‍ അനില്‍ പറഞ്ഞു.

അതേപോലെ, ഒരാള്‍ക്കെതിരെ നടപടിയെടുക്കുന്നത് നോക്കിയാകരുത് മറ്റൊരാള്‍ക്കെതിരെയുള്ള നടപടി. മുകേഷ് വിഷയം നിയമത്തിന്റെ വഴിയില്‍ പോകും. മുകേഷിനെ വെച്ച് പ്രതിരോധിക്കാനാണ് ഉദ്ദേശമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂമാലയിട്ട് സ്വീകരിക്കട്ടെയെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

‘പിഎം ശ്രീ ഒരു അടഞ്ഞ അധ്യായമാണ്. ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ആളല്ല. ബ്രിട്ടാസിനെതിരെ പറഞ്ഞിരിക്കുന്നത് ബിജെപിയുടെ മന്ത്രിയാണ് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.’ ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.