...
Home News Kerala പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറരുത്; ഡിജിപിയുടെ സര്‍ക്കുലര്‍

പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറരുത്; ഡിജിപിയുടെ സര്‍ക്കുലര്‍

അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് പത്രസമ്മേളനങ്ങൾ വഴി വെളിപ്പെടുത്തുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

187

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറുന്നത് കർശനമായി വിലക്കി ആഭ്യന്തരവകുപ്പ്. അന്വേഷണത്തിലിരിക്കുന്ന കേസിൻ്റെ വിവരങ്ങളും മറ്റും മാധ്യമങ്ങൾക്ക് നൽകരുത് എന്നാണ് ഡിജിപി പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.

അതേസമയം മൊഴിവിവരങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാകും എന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് പത്രസമ്മേളനങ്ങൾ വഴി വെളിപ്പെടുത്തുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.