7 September 2026
Home News Kerala കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത ; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പൊലീസ്

കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത ; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പൊലീസ്

225

കോൺഗ്രസ് നടത്തിയ റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായുമാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി.
പ്രചാരണത്തിന് പുറത്ത് നിന്ന് ആളെ എത്തിച്ചെന്ന സിപിഎം പ്രചാരണം തോൽക്കുമെന്ന ഭയത്താൽ ചെയ്യുന്നതാമെന്ന് കെ. മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് പ്രചാരണത്തിന് ആളെ ആവശ്യപ്പെട്ട് പരസ്യം നൽകി എന്ന പ്രചാരണം എൽഡിഎഫ് സ്ഥാനാർഥിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.