കാസർകോട്‌ മെഡിക്കൽ കോളേജിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജ പ്രചാരണം

ആദ്യ MBBS ബാച്ച് തുടങ്ങിയതോടെ മെഡിക്കൽ കോളേജെന്ന സ്വപ്‌നം യാഥാർത്ഥ്യത്തിൽ എത്തി

കാസർകോട്‌ ഗവെർമെണ്ട് മെഡിക്കൽ കോളേജിനെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജ പ്രചാരണങ്ങളാണ് നടന്ന് വരുന്നത്. യുഡിഎഫ് സർക്കാർ പ്രഖ്യാപനത്തിൽ ഒതുക്കിയ പദ്ധതി യാഥാർത്ഥ്യമാക്കിയത് 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ ആണെന്നിരെക്കായാണ് വ്യാജ പ്രചാരണം നടക്കുന്നത്. ഘട്ടം ഘട്ടമായി നിർമാണം പൂർത്തിയാക്കി കൊണ്ടിരിക്കുന്ന മെഡിക്കൽ കോളേജിലെ ആദ്യ MBBS ബാച്ച് മൂന്ന് മാസം മുമ്പാണ് ആരംഭിച്ചത്.

കാസർഗോഡ് ഉക്കിനടുക്കയിൽ 2012 -ലാണ് അന്നത്തെ യുഡിഎഫ് സർക്കാർ ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിട്ട ഒരു തറക്കല്ലിലാണ് അന്ന് പ്രഖ്യാപനം ഒതുങ്ങിയത്. നാല് വർഷം പദ്ധതി ഫയലിലുറങ്ങി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്. എല്‍ഡിഎഫ് സര്‍ക്കാർ ആദ്യഘട്ടമായി അഞ്ചു കോടി രൂപ അനുവദിച്ച് മെഡിക്കല്‍ കോളേജിൻ്റെ നിർമാണം തുടങ്ങി.

25 കോടി രൂപ ചെലവഴിച്ച് അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കി. കൊവിഡ് പടർന്നു പിടിച്ചപ്പോൾ 2020 മുതൽ 21 വരെ കൊവിഡ് ആശുപത്രിയായി മെഡിക്കൽ കോളേജ് മാറ്റി. 2022 ജനുവരിയിൽ സ്പെഷ്യാലിറ്റി വിഭാഗത്തിലടക്കം ഒപി ആരംഭിച്ചതോടെ മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനം സജീവമായി. ലബോറട്ടറി, ഫാർമസി സൗകര്യവുമുണ്ട്. മൂന്ന് വർഷം മുമ്പ് മെഡിക്കൽ കോളേജിനോടൊപ്പം നഴ്‌സിഗ് കോളേജ് പ്രവർത്തനം തുടങ്ങി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിർദേശിക്കുന്ന സൗകര്യങ്ങളെല്ലാം ഒരുക്കി 2025 ഒക്ടോബറിൽ 50 വിദ്യാർത്ഥികളുമായി ആദ്യ MBBS ബാച്ച് തുടങ്ങിയതോടെ മെഡിക്കൽ കോളേജെന്ന സ്വപ്‌നം യാഥാർത്ഥ്യത്തിൽ എത്തിയിരിക്കുയാണ്.

സർക്കാർ ഘട്ടം ഘട്ടമായി നടത്തിയ ഇടപെടലിൽ ഒന്നുമില്ലായ്‌മയിൽ നിന്ന് തുടങ്ങി അതിവേഗത്തിലാണ് മെഡിക്കൽ കോളേജിൻ്റെ മുന്നേറ്റം. 65 ഏക്കർ ഭൂമിയുള്ള മെഡിക്കൽ കോളേജിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ്, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ കെട്ടിടങ്ങൾ നിർമാണം എന്നിവയും പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി ഉടൻ ഇവ തുറക്കുകയും ചെയ്യും. കുടിവെള്ള സൗകര്യവും, മെഡിക്കൽ കോളേജിന് മുന്നിൽ നാല് വരിപ്പാതയുള്ള റോഡുമൊരുക്കി.

273 തസ്‍തികകള്‍ സൃഷ്‌ടിച്ച് നിയമനം നടത്തി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍ നിന്ന് 160 കോടി രൂപ അനുവദിച്ചതിന് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ട്. കരാറുകാർ ഹൈക്കോടതിയിൽ നൽകിയ കേസിനെ തുടർന്നുള്ള നിയമ പ്രശ്‌നങ്ങൾ പരിഹരിച്ച് നിർമാണം മുടങ്ങിയ ആശുപത്രി ബ്ലോക്കിൻ്റെ നിർമാണം റീടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കുകയും ചെയ്യും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...