...
Home News Kerala ഭക്‌തിയിൽ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്ന ആഘോഷം

ഭക്‌തിയിൽ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്ന ആഘോഷം

കടുത്ത ചൂടിനെ അതിജീവിച്ചാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നത്

202

ആറ്റുകാൽ പൊങ്കാലക്ക് അടുപ്പുകളിലേക്ക് തീ പകർന്നതോടെ ഭക്‌തിസാന്ദ്രമായി. വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയിട്ടുള്ള ജനങ്ങൾ അവരുടെ പൊങ്കാല അടുപ്പിലേക്ക് തീ പടർന്നു. ആറ്റുകാൽ ക്ഷേത്ര മുറ്റം മുതൽ ഏകദേശം പത്തു കിലോമീറ്ററിൽ അധികം ദൂരത്തിൽ അടുപ്പുകൾ ഒരുക്കിയിട്ടുണ്ട്. രാവിലെ ചടങ്ങുകൾ ആരംഭിച്ചു.

9.45ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. ന​ഗരത്തിൻ്റെ പല ഭാ​​ഗങ്ങളിലും പൊങ്കാലയോട് അനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും പരിപാടികളും ഉണ്ട്. വിവിധ വകുപ്പുകളുടെ ഏകോപിപ്പിച്ച് കൊണ്ട് പൊങ്കാലക്കായി എത്തിയവരുടെ സുരക്ഷയും ഒരുക്കിയിരുന്നു.

ആ​രോ​ഗ്യ വകുപ്പിൻ്റെ വിവധ സ്റ്റാളുകളും ഒരുക്കിയിരുന്നു. നാലായിരത്തോളം പൊലീസുകാരാണ് ​നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. കടുത്ത ചൂടിനെ അതിജീവിച്ചാണ് പൊങ്കാല ചടങ്ങുകൾ നടക്കുന്നത്. നഗരത്തിൽ എത്തുന്നവർക്കും മറ്റുള്ളവർക്കുമായി ശുദ്ധ ജലവും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ എല്ലാ സുരക്ഷ സജ്ജീകരണങ്ങളും ഒരുക്കിയതായും പ്രതിനിധികൾ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.