...
Home News Kerala പോണ്‍ഗ്രസ് പരാമര്‍ശം; ദേശാഭിമാനിക്കെതിരെ പരാതി നൽകി കെപിസിസി

പോണ്‍ഗ്രസ് പരാമര്‍ശം; ദേശാഭിമാനിക്കെതിരെ പരാതി നൽകി കെപിസിസി

ഏപ്രില്‍ 18നു പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് കോൺഗ്രസിനെതിരെ 'പോണ്‍ഗ്രസ്' എന്ന പരാമര്‍ശം നടത്തിയത്.

283

കോൺഗ്രസ് പാർട്ടിക്കെതിരായ പരാമര്‍ശത്തില്‍ ദേശാഭിമാനിക്കെതിരെ പരാതിയുമായി കെപിസിസി. തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി. ഏപ്രില്‍ 18നു പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലാണ് കോൺഗ്രസിനെതിരെ ‘പോണ്‍ഗ്രസ്’ എന്ന പരാമര്‍ശം നടത്തിയത്.

പത്രത്തിന്റെ ഈ പരാമര്‍ശം പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്നും പരാതി നല്‍കിയെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എംഎം ഹസൻ അറിയിക്കുകയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ (അശ്ലീലകോണ്‍ഗ്രസ്) എന്നാണ് ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തില്‍ വിശേഷിപ്പിച്ചത് എന്ന് ഹസൻ പറഞ്ഞു.

വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനര്‍ത്ഥിക്കെതിരേ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്‍റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ രീതിയില്‍ പ്രചാരണം നടത്തുന്നതെന്നും വടകരയിലെ വ്യാജവീഡിയോയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്‍റെ തലയില്‍ വയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹസന്‍ ആരോപിക്കുകയും ചെയ്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.