“ഇത് യുദ്ധമല്ല, കുട്ടികൾക്കെതിരായ ക്രൂരത”; ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച് മാർപാപ്പ

കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിശബ്ദരാകാൻ താൻ തയ്യാറല്ലെന്നും മാർപാപ്പ

പാലസ്തീനിലെ ഇസ്രയേൽ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് മാർപാപ്പ. ഗാസയിൽ നടന്ന ഒരു വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ഏഴ് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മാർപാപ്പയുടെ വിമർശനങ്ങൾ. കുട്ടികൾക്ക് നേരെയുള്ള അതിക്രമം തന്നെ ഏറെ നൊമ്പരപ്പെടുത്തുന്നതായി പോപ്പ് പ്രതികരിച്ചു.

“ഇപ്പോഴെല്ലാം നടക്കുന്നത് യുദ്ധമല്ല, കുട്ടികൾക്കെതിരായ ക്രൂരതയാണ്,” -എന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ നിശബ്ദരാകാൻ താൻ തയ്യാറല്ലെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

അതേസമയം, മാർപാപ്പയുടെ പ്രസ്താവനകളെ തള്ളിക്കളഞ്ഞ് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. മാർപാപ്പ വസ്തുതകൾ പരിശോധിക്കാതെയാണ് ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്ന് വക്താവ് ആരോപിച്ചു.

“ജിഹാദി തീവ്രവാദത്തിനെതിരായ പോരാട്ടമാണ് നടക്കുന്നത്. ഭീകരർ കുട്ടികളുടെ പിന്നിൽ ഒളിച്ചിരിക്കുന്നതാണ് യഥാർത്ഥ ക്രൂരത. 2023 ഒക്‌ടോബർ 7ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ 1,208 ഇസ്രയേലികൾ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ പോപ്പിൻ്റെ പരാമർശങ്ങൾ ഇരട്ടത്താപ്പാണെന്നും,” -ഇസ്രയേൽ വക്താവ് ആരോപിച്ചു.

14 മാസമായി തുടരുന്ന ഗാസയിലെ യുദ്ധത്തിൽ കുറഞ്ഞത് 45,206 പേർ കൊല്ലപ്പെട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്‌ടോബർ 7ന് ഹമാസ് അനുയായികൾ ഇസ്രയേലിനെ ആക്രമിക്കുകയും നിരവധി ആളുകളെ കൊല്ലുകയും ബന്ദികളാക്കുകയും ചെയ്‌തതോടെയാണ് ഈ യുദ്ധം തുടങ്ങിയത്.

യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും ഇസ്രയേൽ യുദ്ധവിരാമത്തിന് തയ്യാറാവാത്തതാണ് പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും ശിശുസംരക്ഷണ വർഷങ്ങളുടെ വരെയും, ആരോഗ്യ സംരക്ഷണം, പ്രസവം, ഒരു കുട്ടിയെ വളർത്തൽ എന്നിവക്കുള്ള ചെലവുകൾ മറ്റ് മിക്ക സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസിൽ വളരെ കൂടുതലാണ്. വൈദ്യപരിചരണം, ശിശു സംരക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ...

Keep exploring...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

More News

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...