സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോർട്ടം നടത്തരുതെന്ന രാജ്യത്തെ നിബന്ധന നീക്കി. അവയവദാനത്തിന് സാധ്യകൾ വർധിപ്പിക്കാനായാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള കീഴ്വഴക്കങ്ങൾക്ക് മാറ്റം വരുത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റുമോർട്ടം പാടില്ലെന്ന ബ്രിട്ടിഷ് കാലത്തെ നിയമത്തിനാണ് ഇതോടെ അവസാനമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ വ്യക്തമാക്കി. വെളിച്ചത്തിന്റെ ലഭ്യതക്കുറവ് കാരണം തെളിവുകൾ നശിപ്പിക്കപ്പെടാം എന്നകാരണത്താലാണ് രാത്രിയിൽ പോസ്റ്റുമോർട്ടം
നടത്തുന്നത് അനുവദിക്കാത്തത്.
എന്നാൽ അതിനൂതന സംവിധാനങ്ങുടെ കാലത്ത് ഇത്തരത്തിലുള്ള അട്ടിമറികൾ നടക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മതിയായ സംവിധാനങ്ങളുള്ള ആശുപത്രികളിൽ മാത്രമേ രാത്രിയിൽ പോസ്റ്റുമോർട്ടം നടത്താൻ പാടുള്ളു. പോസ്റ്റുമോർട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കണമെന്നും പുതുക്കിയ മാനദണ്ഡത്തിൽ പറയുന്നു.



