5 May 2024

കണ്ണൂരിൽ പോളിംഗ് ദിനം സംഘർഷത്തിന് സാധ്യത; കേന്ദ്രസേനയെ ആവശ്യപ്പെട്ട് യു ഡി എഫ്

കണ്ണൂർ മണ്ഡലത്തിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകി

ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ദിനം കണ്ണൂരിൽ സംഘർഷത്തിന് സാധ്യതയെന്ന് യു ഡി എഫ്. മട്ടന്നൂരിൽ രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച 9 സ്റ്റീൽ ബോംബുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണ് യു ഡി എഫ് കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂർ മണ്ഡലത്തിലെ മുഴുവൻ പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വരണാധികാരിയായ ജില്ലാ കളക്ടർക്ക് യു ഡി എഫ് കത്ത് നൽകിയിട്ടുണ്ട്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News