...
Home News Kerala ചാർജിനിടെ ‘പവർബാങ്ക് പൊട്ടിത്തെറിച്ചു’; വീട് പൂർണമായും കത്തിനശിച്ചു

ചാർജിനിടെ ‘പവർബാങ്ക് പൊട്ടിത്തെറിച്ചു’; വീട് പൂർണമായും കത്തിനശിച്ചു

മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിൻ്റെ വീടാണ് കത്തിനശിച്ചത്

283

മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. വീട്ടുകാർ പുറത്ത് ആയിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായത്. മുക്കിലപ്പീടിക സ്വദേശി അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിൻ്റെ വീടാണ് കത്തിനശിച്ചത്.

ഓലമേഞ്ഞ മേൽക്കൂര കത്തുന്നത് കണ്ട നാട്ടുകാർ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീടിനുള്ളിലെ ഉപകരണങ്ങൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകൾ, വസ്ത്രങ്ങൾ, കുട്ടികളുടെ പുസ്‌തകങ്ങൾ എന്നിവയും നശിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.