...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി പി പി ദിവ്യ

എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് ശേഷം സോഷ്യൽ മീഡിയയിൽ പി പി ദിവ്യക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

318

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ശേഷം യൂട്യൂബര്‍മാര്‍ക്കെതിരെ പരാതിയുമായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇന്നലെ പി പി ദിവ്യ പരാതി നല്‍കിയത്.

പ്രമുഖ യൂട്യൂബര്‍ ബിനോയ് കുഞ്ഞുമോനും ന്യൂസ് കഫേ ലൈവ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിനുമെതിരെയാണ് പി പി ദിവ്യയുടെ പരാതി. തന്റെ മക്കളെ കൊല്ലുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കമന്റ് ചെയ്ത തൃശൂര്‍ സ്വദേശിക്കെതിരെയും ദിവ്യ പരാതി നല്‍കിയിട്ടുണ്ട്.

എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് ശേഷം സോഷ്യൽ മീഡിയയിൽ പി പി ദിവ്യക്കെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരായി ദിവ്യയുടെ ഭര്‍ത്താവ് കണ്ണപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആരോപണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.