...
Home News Kerala ഷാജൻ സ്‌കറിയക്ക് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് പിപി ദിവ്യ

ഷാജൻ സ്‌കറിയക്ക് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് പിപി ദിവ്യ

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി

269

യൂട്യൂബർ ഷാജൻ സ്‌കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. അഡ്വ. കെ വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും പിപി ദിവ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

പിപി ദിവ്യ 23 തവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. മന്ത്രിമാർ നടത്തിയതിനേക്കാൾ കൂടുതൽ തവണ വിദേശയാത്ര നടത്തിയെന്നും ഇത് ബിനാമി ഇടപാട് നടത്തുന്നതിന് ആയാണെന്നും ആയിരുന്നു പ്രചാരണം. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്നും താൻ രണ്ട് തവണ മാത്രമേ വിദേശയാത്ര നടത്തിയിട്ടുള്ളൂവെന്നും പിപി ദിവ്യ പറയുന്നു.

സിപിഐഎമ്മിൻ്റെ വിദേശത്തുള്ള പരിപാടിക്ക് വേണ്ടിയാണ് യാത്ര നടത്തിയത്. അത് പാർട്ടി അനുമതിയോടെ ആണ്. അടിസ്ഥാന രഹിതമായ പ്രചരണം സോഷ്യൽ മീഡിയയിൽ നടത്തിയെന്നും അത് പിന്‍വലിക്കണമെന്നും ആണ് പിപി ദിവ്യയുടെ ആവശ്യം. 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഷാജൻ സ്‌കറിയക്ക് പിപി ദിവ്യ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.