...
Home News Kerala ‘പിപി ദിവ്യയുടെ ബിനാമി കമ്പനി’; കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി?

‘പിപി ദിവ്യയുടെ ബിനാമി കമ്പനി’; കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി?

കമ്പനി എംഡി പിപി ദിവ്യയുടെ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്

263

ബിനാമി കമ്പനി പിപി ദിവ്യയുടെയെന്ന് ആരോപണം നേരിടുന്ന കാർട്ടൺ പരസ്യ ബോർഡുകളിലും അഴിമതി കാണിച്ചതായി ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളിലെ പരസ്യബോർഡ് വച്ചതിൽ വൻതുകയാണ് കാർട്ടൺ കമ്പനി ഈടാക്കിയത്. 57,000 രൂപ മാത്രം ചെലവ് വരുന്ന ഒരു പരസ്യബോർഡ് മൂന്ന് ലക്ഷം രൂപയ്ക്കാണ് കാർട്ടൺ ചെയ്‌ത്‌ നൽകിയത്. കണ്ണൂരിലുള്ള പല പഞ്ചായത്തുകളിലും പല കരാറുകളും എടുത്തിരിക്കുന്നത് കാർട്ടണാണ്.

പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ആയതിന് ശേഷം നൽകിയ നിർമ്മാണ കരാറുകളിൽ ദുരൂഹതയുണ്ടെന്ന വാർത്ത റിപ്പോർട്ടർ ടിവി കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നിരുന്നു. 2021 മുതൽ പ്രീ ഫാബ്രിക്കേറ്റ് നിർമ്മാണങ്ങൾ ഒരൊറ്റ കമ്പനിക്കാണ് കിട്ടിയത്. മൂന്നുവർഷത്തിനിടെ കിട്ടിയത് 12 കോടിയിലേറെ രൂപയുടെ കരാറാണ്. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻന്റ് ആയതിന് ശേഷമാണ് കമ്പനി രൂപീകരിച്ചത്. കമ്പനി എംഡി പിപി ദിവ്യയുടെ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് അംഗമാണ്.

വിവരാവകാശ രേഖകൾ അടക്കമുള്ള തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ഒരു കമ്പനിക്ക് മാത്രം കോടികളുടെ പ്രവർത്തികളാണ് കിട്ടുന്നത്. മോഡുലാർ ടോയിലറ്റ്, കെട്ടിടങ്ങൾ എന്നിവയാണ് നിർമാണം. പ്രീ ഫാബ്രിക്കേറ്റഡ് നിർമാണ കരാർ എടുക്കുന്നത് പൊതുമേഖലാ സ്ഥാപനമായ സിൽക്കാണ്. സിൽക്ക് ബൈ കോൺട്രാക്ടിന് ടെണ്ടർ വിളിക്കും. ഈ ടെണ്ടർ മൂന്ന് വർഷമായി ഒറ്റക്കമ്പനിക്കാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻന്റ് ആയ ശേഷമാണിത്. മുഹമ്മദ് ആസിഫ് എന്നയാളാണ് കമ്പനിയുടെ എംഡി. ഇരിണാവ് സ്വദേശിയാണ് ഇയാൾ. കമ്പനി രൂപീകരിച്ചതിന് ശേഷമാണ് ഇയാൾക്ക് പാർട്ടി അംഗത്വം കിട്ടിയത്. 2021 ഓഗസ്റ്റ് ഒന്നിനാണ് കമ്പനി രൂപീകരിച്ചത്. മൂന്ന് കൊല്ലത്തിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ മാത്രം നൽകിയത് 12 കോടിയിലേറെ രൂപയുടെ പ്രവർത്തികളാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.