യുകെ സന്ദർശനം പൂർത്തിയാക്കി 2025 ജൂലൈ 25 വെള്ളിയാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാലി ദ്വീപിലെത്തി. മാലെ വിമാന താവളത്തിൽ, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. ചൈനയും പാകിസ്ഥാനും ഈ കാഴ്‌ച കണ്ട് അത്ഭുതപ്പെട്ടു.
പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ പ്രസിഡന്റ് മുയിസു തന്നെ വിമാന താവളത്തിലെത്തി, മുഴുവൻ മന്ത്രിസഭയെയും കൂടെ കൊണ്ടുപോയി. വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി, ധനമന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി തുടങ്ങി നിരവധി മുതിർന്ന നേതാക്കൾ അദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിക്ക് ഊഷ്‌മളമായ സ്വീകരണം നൽകി.
ഇന്ത്യയുടെ നയതന്ത്രം മാലിദ്വീപിൻ്റ മനോഭാവം മാറ്റി
ഇന്ത്യയുടെ നയതന്ത്ര ശക്തിയെ ഈ ഗംഭീരമായ സ്വീകരണം വീണ്ടും തെളിയിച്ചു. മാലിദ്വീപിൽ പ്രധാനമന്ത്രി മോദിയുടെ ഈ സ്വാഗതം ചൈനക്കും പാകിസ്ഥാനും ഒരു ഞെട്ടലാണെന്ന് പറയാം. കുറച്ചു കാലം മുമ്പ് വരെ പ്രസിഡന്റ് മുയിസു ഇന്ത്യയുടെ കടുത്ത എതിരാളി ആയിരുന്നു. അദ്ദേഹത്തിൻ്റ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളെ അടിസ്ഥാനാം ആക്കിയുള്ളതായിരുന്നു. അധികാരത്തിൽ വന്നതിനുശേഷം, മാലിദ്വീപിൽ നിന്നുള്ള ഇന്ത്യൻ സ്വാധീനം കുറക്കാൻ അദ്ദേഹം ശ്രമിച്ചു. അക്കാലത്ത് ചൈനയുടെയും പാകിസ്ഥാൻ്റയും നിർദ്ദേശപ്രകാരം മുയിസു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു.
ഇന്ത്യ തങ്ങളുടെ സമർത്ഥമായ നയതന്ത്രത്തിലൂടെ മാലിദ്വീപിൻ്റ സ്ഥിതി പൂർണമായും മാറ്റിമറിച്ചു. മാലെയുടെ സമ്പദ്‌വ്യവസ്ഥ തകരാൻ തുടങ്ങുകയും ചൈന മാലിദ്വീപിനെ കടക്കെണിയിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്‌തപ്പോൾ, ഇന്ത്യയാണ് തൻ്റ യഥാർത്ഥ അഭ്യുദയകാംക്ഷി എന്ന് മുയിസു മനസിലാക്കി. ഇതിനുശേഷം, അദ്ദേഹം തൻ്റ നിലപാട് മാറ്റി വീണ്ടും ഇന്ത്യയുടെ സഹകരണം തേടി.
ഇന്ത്യയുടെ സഹകരണം മാലിദ്വീപിൻ്റ ശക്തിയായി
പ്രധാനമന്ത്രി മോദി മാലിദ്വീപിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകി. അടുത്തിടെ, മാലിദ്വീപിൽ ഒരു അപകടം ഉണ്ടായപ്പോൾ ഇന്ത്യ ഉടനടി മാനുഷിക സഹായം നൽകി. ഈ സഹകരണം മാലിദ്വീപിൽ ഇന്ത്യയുടെ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തി. ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ മാലിദ്വീപ് സന്ദർശന വേളയിൽ, പ്രസിഡന്റ് മുയിസു അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. മാലിദ്വീപ് ഇപ്പോൾ ഇന്ത്യയുമായി ശക്തമായ ബന്ധത്തിൻ്റ പാതയിലാണെന്ന് ചൈനക്കും പാകിസ്ഥാനും വ്യക്തമായ സന്ദേശം നൽകി.
സ്വാതന്ത്ര്യ ദിനത്തിലെ മുഖ്യാതിഥി
2025 ജൂലൈ 26ന് മാലിദ്വീപ് അതിൻ്റ 60-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, പ്രസിഡന്റ് മുയിസു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ആഴമേറിയതും സൗഹൃദപരവുമായ ബന്ധത്തിൻ്റ പ്രതീകമാണ് ഈ ക്ഷണം. മുയിസുവിൻ്റ ആദ്യ ഭരണകാലത്ത് ചൈനയോടുള്ള ചായ്‌വ് കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു എങ്കിലും, ഇപ്പോൾ ബന്ധം വീണ്ടും ശരിയായ പാതയിലേക്ക് എത്തിയിരിക്കുന്നു. മുയിസു അടുത്തിടെ ഇന്ത്യയും സന്ദർശിച്ചു, ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തി.
ഇന്ത്യ- മാലിദ്വീപ് ബന്ധത്തിൽ
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തി പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് പ്രധാനമന്ത്രി മോദിയുടെ ഈ സന്ദർശനം. ഇന്ത്യയുടെ നയതന്ത്രം മാലിദ്വീപിനെ കീഴടക്കുക മാത്രമല്ല. പ്രാദേശിക ശക്തി സന്തുലിതാവസ്ഥയിൽ അതിൻ്റ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്‌തു. മാലിദ്വീപിൽ മാത്രമല്ല, മുഴുവൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലും ഇന്ത്യയുടെ വളരുന്ന ശക്തിയുടെ പ്രതീകമാണ് ഈ സന്ദർശനം.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



