...
Home Business ജനുവരി 1 മുതൽ ഏഥർ ഇവി സ്കൂട്ടറുകളുടെ വില വർദ്ധിക്കും

ജനുവരി 1 മുതൽ ഏഥർ ഇവി സ്കൂട്ടറുകളുടെ വില വർദ്ധിക്കും

അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവ്, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ അന്താരാഷ്ട്ര വിലയിലെ വർദ്ധനവ്, ഫോറെക്സ് ആഘാതം തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്ന് ഏഥർ വിശദീകരിച്ചു.

327

പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി തങ്ങളുടെ സ്കൂട്ടറുകളുടെ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ജനുവരി 1 മുതൽ എല്ലാ മോഡലുകളിലും 3,000 രൂപ വരെ വില വർധനവ് പ്രാബല്യത്തിൽ വരുമെന്ന് കമ്പനി അറിയിച്ചു.

അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവ്, പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെ അന്താരാഷ്ട്ര വിലയിലെ വർദ്ധനവ്, ഫോറെക്സ് ആഘാതം തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നതെന്ന് ഏഥർ വിശദീകരിച്ചു. നിലവിൽ 450 സീരീസ് പെർഫോമൻസ് സ്കൂട്ടറുകളും റിസ്റ്റ ഫാമിലി സ്കൂട്ടറുകളും വിപണിയിൽ വിൽക്കുന്നുണ്ട്. അവയുടെ വില 1,14,546 രൂപ മുതൽ 1,82,946 രൂപ വരെയാണ്. ഓരോ മോഡലിനും വില വർദ്ധനവ് വ്യത്യസ്തമായിരിക്കും.

തിരഞ്ഞെടുത്ത നഗരങ്ങളിൽ ഏഥർ സ്കൂട്ടർ വാങ്ങുമ്പോൾ 20,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ‘ഇലക്ട്രോണിക് ഡിസംബർ’ പദ്ധതിയാണ് കമ്പനി നിലവിൽ നടപ്പിലാക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.