...
Home News National നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പെട്രോളിൻ്റെയും ഡീസലിൻ്റെയും വില 5 രൂപ വരെ വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്

137

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ കമ്പനികൾ പാലിന് ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചു. വില വർദ്ധനവ് ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. നിത്യോപയോഗ സാധങ്ങളുടെ വില വർദ്ധനവിൽ ആശങ്കയിലാണ് സാധാരണക്കാർ.

രൂപയുടെ മൂല്യത്തകർച്ചയും ഇറക്കുമതി ചെലവും കാരണം ഭക്ഷ്യ സാധനങ്ങളുടെ വില ഇനിയും ഉയർന്നേക്കും. വിദേശ നാണ്യം ലാഭിക്കാനായി എന്നാലെ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കേന്ദ്രം വർദ്ധിപ്പിച്ചതോടെ സ്വർണവില കുത്തനെയാണ് ഉയർന്നത്. സാമ്പത്തിക ആഘാതം കുറക്കുന്നതിനായി വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് വർഷത്തേക്ക് നിർത്തിവെക്കാൻ നീതി ആയോഗ് കേന്ദ്രത്തോട് ശുപാർശ ചെയ്‌തിട്ടുണ്ട്.

ഇന്ധന ഉപഭോഗം നിയന്ത്രണത്തിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ സുരക്ഷ വാഹങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി. എന്നാൽ ഇന്ധന വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ട്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില 5 രൂപ വരെ വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.