Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
റിപ്പബ്ലിക് ദിന ആഘോഷത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാന മന്ത്രിയുടെ ക്ഷണം | Nalamidam
20 September 2026
Home News National റിപ്പബ്ലിക് ദിന ആഘോഷത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാന മന്ത്രിയുടെ ക്ഷണം

റിപ്പബ്ലിക് ദിന ആഘോഷത്തിന് കേരളത്തിൽ നിന്ന് 150ഓളം പേർക്ക് പ്രധാന മന്ത്രിയുടെ ക്ഷണം

വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം.

267

രാജ്യത്തിന് നൽകിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കർത്തവ്യപഥത്തിൽ നടക്കുന്ന 2025-ലെ റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളിൽ നിന്നുള്ള ഏകദേശം 10,000 വിശിഷ്ട അതിഥികളെ ക്ഷണിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ൻ്റെ ശിൽപ്പികളായി അംഗീകരിച്ചാണ് ക്ഷണം നൽകിയത്. കേരളത്തിൽ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

രാഷ്ട്ര നിർമാണത്തിൽ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നൽകിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിൻ്റെ പുരോഗതിയോടുള്ള പ്രതിജ്ഞാ ബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.

പാരാലിമ്പിക്‌സ് സംഘാംഗങ്ങളും അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികളും, മികച്ച പ്രവർത്തനം കാഴ്‌ച വെച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കൾ, പിഎം കുസും പദ്ധതി ഗുണഭോക്താക്കൾ, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കൾ, കൈത്തറി- കരകൗശല തൊഴി‌ലാളികൾ, മികച്ച പ്രവർത്തനം കാഴ്‌ചവെച്ച ജലയോദ്ധാക്കൾക്കും ക്ഷണമുണ്ട്.

കുടിവെള്ള- ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങൾ, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുൽ ദൗത്യത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ചവർ, ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്പദ യോജന ഗുണഭോക്താക്കൾ, ‘മൻ കീ ബാത്ത്’ പരിപാടിയിൽ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികൾ, മികച്ച സ്റ്റാർട്ടപ്പുകൾ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കൾ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.