...
Home News Kerala പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത മേഖലയിൽ; അതിജീവിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ വയനാട്

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത മേഖലയിൽ; അതിജീവിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിൽ വയനാട്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്

253

ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ സന്ദര്‍ശനം നടത്തി. രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാന താവളത്തിലെത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ട്. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി. തുടർന്ന് കൽപറ്റയിൽ ഇറങ്ങിയശേഷം വാഹന വ്യൂഹത്തിൽ ചൂരൽമലയിലെത്തി.

ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിച്ചു. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകന യോഗത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് വയനാടിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കേരളം കരുതുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.