...
Home News International പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫേസ്ബുക്ക് കമന്റില്‍ വധഭീഷണി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫേസ്ബുക്ക് കമന്റില്‍ വധഭീഷണി

ഓസ്ട്രേലിയയിലേക്ക് വരുന്നത് തൻ്റെ മരണത്തിലേക്ക് ആയിരിക്കുമെന്നായിരുന്നു കമന്റ് എന്ന് ഓസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു

206

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. മെല്‍ബണ്‍ മീറ്റ്‌സ് മോദി എന്ന കമ്മ്യൂണിറ്റി പരിപാടിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കമന്റ് വന്ന അക്കൌണ്ടിൻ്റെ ഐപി അഡ്രസ് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

അബു മുസ്‌തഫ എന്ന യൂസറാണ് കമന്‍ര് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. അറബിക്കിലാണ് കമന്റ്. പരിപാടി നടക്കുമ്പോള്‍ സ്‌റ്റേഡിയത്തിൻ്റെ മേല്‍ക്കൂര അടച്ചിടുന്നതാകും നല്ലത്. അല്ലെങ്കില്‍ അദ്ദേഹം ഓസ്ട്രേലിയയിലേക്ക് വരുന്നത് തൻ്റെ മരണത്തിലേക്ക് ആയിരിക്കുമെന്നായിരുന്നു കമന്റ് എന്ന് ഓസ്‌ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

കമന്റുമായി ബന്ധപ്പെട്ട ഐപി അഡ്രസ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കമന്റിട്ട ആളെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുക ആണെന്നുമാണ് വിവരം.

ഇ മാസം എട്ടിനാണ് മോദി മെല്‍ബണിലേക്ക് പോവുക. ആറിന് അദ്ദേഹം ഇന്തോനേഷ്യയിലേക്ക് പോകും. ശേഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചതിന് ശേഷം ജൂണ്‍ 11ന് ന്യൂസിലന്‍ഡിൽ എത്തും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.