...
Home News Kerala പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പ്രഖ്യാപിച്ച കേരളത്തിനുള്ള എയിംസ് എവിടെ?

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പ്രഖ്യാപിച്ച കേരളത്തിനുള്ള എയിംസ് എവിടെ?

പ്രഖ്യാപിച്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും എയിംസ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല

274

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുമ്പോൾ സംസ്ഥാനത്തിന് അവകാശപ്പെട്ട എയിംസ് ഇത് വരെയും അനുവദിക്കപ്പെട്ടിട്ടില്ല. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014ല്‍ ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ കിനാലൂരിൽ എയിംസിനായി ഭൂമി കണ്ടെത്തുകയും ചെയ്‌തു. എന്നാൽ പ്രഖ്യാപിച്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും എയിംസ് യാഥാർത്ഥ്യമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കുന്നതിനായി കിനാലൂരിൽ ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും എയിംസെന്ന സ്വപ്‌നത്തിന് കേരളം കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം 12 കഴിഞ്ഞു.

കേന്ദ്ര സർക്കാറിൻ്റെ ബജറ്റിലൊന്നും എയിംസ് ഇതുവരെയും ഇടംപിടിച്ചില്ല. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് 2014-ലാണ് അന്നത്തെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്‌സഭയിൽ പ്രഖ്യാപിച്ചത്. കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.