...
Home News National ജയിൽ തടവുകാർക്ക് പരിശോധനയിൽ എച്ച്.ഐ.വി സ്ഥിരീകരിച്ചു

ജയിൽ തടവുകാർക്ക് പരിശോധനയിൽ എച്ച്.ഐ.വി സ്ഥിരീകരിച്ചു

രോഗബാധിതരായ തടവുകാരെ പ്രത്യേക ബാരക്കിലേക്ക് മാറ്റി

206

ഉത്തരാഖണ്ഡിൽ പതിനഞ്ചു ജയിൽ പുള്ളികൾക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചു. ഹരിദ്വാർ ജയിലിൽ ആണ് തടവുകാർക്ക് അണുബാധ സ്ഥിരീകരിച്ചത്.പതിവ് ആരോഗ്യ പരിശോധനക്കിടെ ആണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗബാധിതരായ തടവുകാരെ പ്രത്യേക ബാരക്കിലേക്ക് മാറ്റി.

ആകെ 1100 തടവുകാരാണ് ജയിലിലുള്ളത്.2017-ലും ഹരിദ്വാറിലെ ജില്ലാ ജയിലില്‍ സമാനമായ രീതിയില്‍ തടവുകാര്‍ക്കിടയില്‍ എച്ച്‌.ഐ.വി ബാധ കണ്ടെത്തിയിരുന്നു. അന്ന് പതിനാറ് തടവുകാര്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്.

ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ഏപ്രില്‍ ഏഴാം തീയതി ജയിലില്‍ തടവുകാര്‍ക്കായി പ്രത്യേക പരിശോധന സംഘടിപ്പിച്ചിരുന്നു. ഈ പരിശോധനയിലാണ് പതിനഞ്ച് പേര്‍ക്ക് എച്ച്‌.ഐ.വി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയതോടെ ഇവരെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് കൃത്യമായി ചികിത്സയും ബോധവത്ക്കരണവും നല്‍കുന്നതായി സീനിയര്‍ ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.