...
Home Entertainments വേറിട്ട ലുക്കിൽ ഞെട്ടിക്കാൻ പൃഥ്വിരാജ് എത്തുന്നു; ‘വിലായത്ത് ബുദ്ധ’ റിലീസ് തിയതി

വേറിട്ട ലുക്കിൽ ഞെട്ടിക്കാൻ പൃഥ്വിരാജ് എത്തുന്നു; ‘വിലായത്ത് ബുദ്ധ’ റിലീസ് തിയതി

ചന്ദന മോഷ്‌ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ

416

പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ റിലീസിനെത്തുന്നു. ചിത്രത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബർ 21ന് ആ​ഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യും. ഉർവ്വശി തിയേറ്റേഴ്‌സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജിആർ ഇന്ദുഗോപന്‍റെ പ്രശസ്‌ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്‌ണയാണ് ചിത്രത്തിലെ നായിക. ചന്ദന മോഷ്‌ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.

‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’, ‘സൗദി വെള്ളക്ക’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉർവ്വശി തിയെറ്റേഴ്‌സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ സിനിമയാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷൻസിന് വേണ്ടി എവി അനൂപുമായി ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജിആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയത്. ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ ആണ് കഥ പറയുന്നത്.

ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടിജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ജേക്‌സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. ‘777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ‘ബെല്‍ബോട്ടം’ ക്യാമറ കൈകാര്യം ചെയ്‌തതും അരവിന്ദ് കശ്യപാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്.

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.